More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

അധികാരവ്യഗ്രത ജനാധിപത്യത്തിന്‌ ഭീഷണി

Authored by Web Desk | Last updated: 02 Sep 2026, 11:49 PM | 1 min read

Print
അധികാരവ്യഗ്രത ജനാധിപത്യത്തിന്‌ ഭീഷണി


ജനാധിപത്യത്തിന്റെ നാല്‌ പ്രധാന തൂണുകളായ എക്‌സിക്യൂട്ടീവ്‌, ജുഡീഷ്യറി, ലെജിസ്ലച്ചേര്‍, മാധ്യമങ്ങള്‍ എന്നിവയുടെ സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്‌ ഏത്‌ ഭരണസംവിധാനത്തിന്റെയും നട്ടെല്ല്‌. ഇതില്‍ ഏതെങ്കിലുമൊരു തൂണിന്‌ ബലഹീനത സംഭവിച്ചാല്‍ അത്‌ ജനാധിപത്യ വ്യവസ്‌ഥിതിയെ ഒന്നാകെ ബാധിക്കും. അധികാരത്തില്‍ തുടരാന്‍ അനാവശ്യ മാര്‍ഗങ്ങളും വഴിവിട്ട നടപടികളും സ്വീകരിക്കുന്ന ഭരണാധികാരികളെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നതിന്‌ സ്വതന്ത്ര ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്‌. കേന്ദ്രത്തിലും സംസ്‌ഥാനങ്ങളിലും കൃത്യമായ ഇടവേളകളില്‍ സംഭവിക്കുന്ന ഭരണമാറ്റങ്ങള്‍ ഇതിന്റെ വ്യക്‌തമായ തെളിവാണ്‌.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ദേശീയരാജ്യാന്തര തലങ്ങളില്‍ ഇന്ത്യയുടെ അഭിമാനവും സാമ്പത്തികതന്ത്രപ്രധാന അന്തസ്സും ഉയര്‍ത്താന്‍ കഴിഞ്ഞു എന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌. എന്നാല്‍, അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ ജനാധിപത്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങളും തത്ത്വങ്ങളും തകര്‍ക്കപ്പെടുന്നു എന്ന വിമര്‍ശനവും ശക്‌തമായി ഉയര്‍ന്നുവരുന്നുണ്ട്‌.
സ്വതന്ത്രവും സത്യസന്ധവുമായ ജുഡീഷ്യറിയാണ്‌ ഏതൊരു രാജ്യത്തിന്റെയും ശക്‌തി. എന്നാല്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനങ്ങളില്‍ ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നു എന്ന പരാതി ഇന്നു വ്യാപകമാണ്‌. ജുഡീഷ്യല്‍ നിയമനങ്ങള്‍ തികച്ചും വിശ്വസ്‌തവും സുതാര്യവുമാകേണ്ടതുണ്ട്‌; അല്ലാത്തപക്ഷം പരമോന്നത നീതിപീഠത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയും പ്രതീക്ഷയുമാണ്‌ നഷ്‌ടപ്പെടുന്നത്‌.
തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വലിയ വാഗ്‌ദാനങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയും അധികാരത്തില്‍ വന്നശേഷം അവ പൂര്‍ണമായി വിസ്‌മരിക്കുകയും ചെയ്യുന്ന രീതി ഒരു രാഷ്‌ട്രീയ സംസ്‌കാരമായി മാറിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്ക്‌ ഭരണകക്ഷിയോടല്ല, മറിച്ച്‌ ഭരണഘടനയോടാണ്‌ പ്രതിബദ്ധത വേണ്ടത്‌. പ്രതിപക്ഷ ശബ്‌ദങ്ങളെ അടിച്ചമര്‍ത്താനോ ഒതുക്കാനോ ഉള്ള രാഷ്‌ട്രീയ ആയുധങ്ങളായി ഇവ മാറരുത്‌.
മുമ്പ്‌ അന്വേഷണ വിവരങ്ങളുടെ ചില ഭാഗങ്ങള്‍ രഹസ്യമായി മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയിരുന്ന ഏജന്‍സികള്‍, ഇന്ന്‌ ഒരു പടി കൂടി കടന്ന്‌ ഔദ്യോഗികമായിത്തന്നെ വാര്‍ത്തകള്‍ നല്‍കുന്ന രീതിയിലേക്ക്‌ മാറിയിരിക്കുന്നു. പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ക്ക്‌ എതിരേ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്‌ട്രീയ പകപോക്കലായാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌.
അന്വേഷണ ഏജന്‍സികള്‍ നിഷ്‌പക്ഷമായ കണ്ടെത്തലുകള്‍ ജുഡീഷ്യറിക്ക്‌ മുന്നില്‍ സമര്‍പ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. രാഷ്‌ട്രീയ ലാക്കോടെയും മുന്‍വിധിയോടെയും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ വ്യവസ്‌ഥയെ തകര്‍ക്കും. 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌' എന്ന സാര്‍വത്രിക നീതിശാസ്‌ത്ര തത്ത്വം മറന്നുകൊണ്ട്‌ മുന്നോട്ടുപോകുന്നത്‌ നീതിദേവതയെ കൂടുതല്‍ അപമാനിക്കുന്നതിന്‌ തുല്യമാകും.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

 വെളിച്ചം പകരുന്നവരുടെ ദിനം

വെളിച്ചം പകരുന്നവരുടെ ദിനം

വെനസ്വേലന്‍ എണ്ണയില്‍ അമേരിക്കന്‍ നിയന്ത്രണം; മാറുന്നത്‌ ലോകക്രമം

വെനസ്വേലന്‍ എണ്ണയില്‍ അമേരിക്കന്‍ നിയന്ത്രണം; മാറുന്നത്‌ ലോകക്രമം

മനുഷ്യരെ മറന്ന ചികിത്സാകേന്ദ്രങ്ങള്‍

മനുഷ്യരെ മറന്ന ചികിത്സാകേന്ദ്രങ്ങള്‍

ഒരു യുഗത്തിന്‌ വിരാമം

ഒരു യുഗത്തിന്‌ വിരാമം

No Image

സ്‌ത്രീകളെ വീടിനുള്ളില്‍ തളയ്‌ക്കുന്ന കാലത്തേക്ക്‌ കേരളം മടങ്ങില്ല

മാനവികതയുടെ ആചാര്യന്‍, ഇന്ന്‌ 173-ാമത്‌ ചട്ടമ്പിസ്വാമി ജയന്തി

മാനവികതയുടെ ആചാര്യന്‍, ഇന്ന്‌ 173-ാമത്‌ ചട്ടമ്പിസ്വാമി ജയന്തി