നമ്മൾ സെപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുകമാത്രല്ല, ത്യാഗപൂർണ്ണമായ, ഒരു ജീവിതയാത്രയിലൂടെ നാടിനു വഴികാട്ടിയായ ഡോ. എസ്. രാധാകൃഷ്ണൻ എന്ന മഹാനായ അധ്യാപകന്റെ പാത പിൻതുടരുകയുമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ. നമ്മുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകരെ ഗുരുസ്ഥാനീയരായി കണ്ടുകൊണ്ട് ഹൃദയത്തോട് ചേർക്കുകയും ചെയ്യുുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയും നേട്ടങ്ങളും കൈവരിക്കുവാൻ നമ്മുടെ നാടിന് കഴിഞ്ഞിരിക്കുന്നു എന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന്, ഹൈടെക് ക്ലാസ് മുറികളിലേക്കുള്ള നമ്മുടെ പ്രയാണം മികവേറിയ നേട്ടമാണ്. നമ്മുടെ രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങൾക്ക് കൊച്ചു കേരളത്തിലെ പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസ രീതികളും മാതൃകയായി മാറുന്നു എന്നതും ചരിത്രപരമായ അടയാളപ്പെടുത്തൽ തന്നെയാണ്. ഈ മികവുകൾ യാദൃശ്ചികമായി വന്ന് ഭവിച്ചതല്ല. കൊളോണിയൽ പൂർവ്വ കാലഘട്ടത്തിലെ ഗുരുകുല - പള്ളികൂട സംസ്കൃതിയും, പ്രദേശീക ഭരണകൂടങ്ങളുടെ ഇടപെടലുകളും, മിഷനറി വിദ്യാഭ്യാസവും, തുടർന്നു നടപ്പിലായ ഔപചാരിക വിദ്യാഭ്യാസവുമാണ് സ്വാതന്ത്ര്യാനന്തരം നമ്മൾ കൈവരിച്ച നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത്. ഈ നേട്ടങ്ങളുടെ വെളിച്ചം കെടാതെ കാത്തു സംരക്ഷിക്കുന്നതിൽ ഓരോ അധ്യാപകരും നടത്തുന്ന ആത്മസമർപ്പണവും അധ്യാപക ദിനത്തിൽ സ്മരിക്കപെടേണ്ടതു തന്നെയാണ്.
മികവിന്റെ മുൻപിൽ നിൽക്കുമ്പോഴും അതിന്റെ പേരിൽ അഭിരമിച്ച് നിൽക്കാൻ നമുക്ക് ഒട്ടും സമയമില്ലെന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല ഇപ്പോഴും ഗൗരവമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ മറച്ചുവയ്ക്കാതെ വിജയകരമായി തരണം ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയെ നമ്മുടെ നാടിന്റെ വഴികാട്ടിയായി നിലനിർത്തുക എന്നതാണ് നമ്മുടെ ഉത്തര വാദിത്വം.
പരിഹരിക്കപ്പെടേണ്ടുന്ന സാമൂഹികമായ അന്തരം.
ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി നമ്മൾ അടയാളപ്പെടുത്ത പെടുമ്പോഴും സാമൂഹികവും സാമ്പത്തികവുമായ നിരവധി അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. പല കാരണങ്ങളാൽ എല്ലാവർക്കും അവകാശപ്പെട്ട പൊതു ഇടങ്ങളിൽ നിന്നും തുല്യമായ അവസരങ്ങളിൽ നിന്നും അരികുവത്കരിക്കപ്പെട്ടവർക്ക് നമ്മുടെ ഭരണഘടന ഉറപ്പു നല്കുന്ന അവസര സമത്വം ഉറപ്പുവരുത്തുക എന്നത് ഗവൺമെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. എ. ഐ കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈസ് പോലുള്ള അസമത്വങ്ങൾ പൂർണ്ണമായും പരിഹരിക്കപെടണം. ഒരു വശത്ത് എല്ലാ സൗകര്യവുമുള്ള കുട്ടികൾ, മറുവശത്ത് ഒരു സ്മാർട്ട് ഫോൺ പോലും സ്വപ്നം കാണാൻ കഴിയാത്ത കുട്ടികൾ. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ തുടങ്ങിയ യാഥാർത്ഥ്യങ്ങളെ ഒരു കുട്ടിയുടെയും പരിമിതികളായി മാറാതെ പരിഹാരം കാണാനുള്ള പരിശ്രമം എന്നതാണ് നമ്മുടെ നയം. ഇത് ഒരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രതിജ്ഞയാണ്.
കാലത്തിനൊപ്പം സഞ്ചരിക്കുക എന്ന ദൗത്യം
മിഴി ചിമ്മി തുറക്കുന്ന വേഗതയിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കാലാവസ്ഥാ വ്യതിയാനം, തൊഴിൽ മേഖലയിലെ വൻമാറ്റങ്ങൾ തുടങ്ങി ഇന്നത്തെ കുട്ടികള്‍ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങൾ നമ്മൾ ഇന്നലകളിൽ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നമ്മുടെ പഠനരീതികളും പരീക്ഷാ സമ്പ്രദായങ്ങളും കാലാനുസൃതമായി നിരന്തര പരിഷ്കരണത്തിന് വിധേയമാകണം. ഓരോ വിദ്യാർത്ഥിയും പഠനത്തോടൊപ്പം സ്വയം ചിന്തിക്കാൻ കഴിയുന്ന തലത്തിലേക്കും, ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിൽ നിന്നും ജീവിത യാഥാർത്ഥ്യങ്ങളോട് ചോദ്യം ചോദിക്കാൻ കഴിയുന്നതിലേക്കും മാർക്ക് വാങ്ങാൻ പഠിക്കുന്നതിൽ നിന്ന്, ജീവിക്കാൻ പഠിക്കുന്നതിലേക്കും പ്രാപ്തരാക്കുക എന്നതാണ് അധ്യാപകരോട് പുതിയ കാലം ആവശ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതികമായി പ്രാപ്യതയും തുല്യതയും ഉറപ്പുവരുത്തുന്നതിൽ നമ്മൾ വിജയം കൈവരിച്ചിട്ടുണ്ട് എങ്കിലും വിദ്യാർത്ഥികളെ പഠന പ്രവർത്തനങ്ങളിലും, കലാ കായിക മേഖലകളിലും സജീവമായി പങ്കെടുപ്പിക്കുന്നതിൽ നമ്മൾക്ക് കഴിയുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ട്. നവമാധ്യമങ്ങളുടെ അതിപ്രസരവും, അപകടകരമായ ലഹരിയുടെ വ്യാപനവും വിദ്യാർത്ഥികളുടെ നിസ്സംഗതയും പൂർണ്ണമായും ഇല്ലാതാക്കി സ്വയം നിർണ്ണയവും പഠന നേട്ടങ്ങളും തിരിച്ചറിവും നേടാൻ നമ്മുടെ മക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഭരണകൂടവും അധ്യാപകരും വിദ്യാലയ സംവിധാനങ്ങളും നടത്തുന്ന ഈ ഭഗീരഥപ്രയത്നത്തിനൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും അതീവ ജാഗ്രതയോടെ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്.
അധ്യാപകരുടെ ആത്മവിശ്വാസം
ഇന്ന് അധ്യാപകർ കൗൺസിലറും, സാമൂഹിക പ്രവർത്തകനും, ഡാറ്റാ എൻട്രി ഓപ്പറേറ്ററും മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ നിരന്തരം നിർബന്ധിക്കപ്പെടുന്നുണ്ട്. ഈ അമിത ഉദ്യോഗസ്ഥ ഭാരം നിങ്ങളുടെ സർഗ്ഗാത്മകതയെ ബാധിക്കുന്നു എന്നത് ഇനിയും തിരിച്ചറിയാതിരിക്കുന്നത് ശരിയല്ല. കൃത്യാന്തര ബാഹുല്യം പരിഹരിക്കുകയും തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും ആത്മാഭിമാനവും ഉയർത്തി അധ്യാപകരെ രാഷ്ട്ര പുനർനിർമ്മാണത്തിനായി പരിപൂർണ്ണ സജ്ജരാക്കേണ്ടതുണ്ട്. അധ്യാപകരുടെ സംഭാവനകളെ അടയാളപ്പെടുത്തുവാനുള്ള ഒരവസരം കൂടിയാണ് നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജൻമദിനം. നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ അധ്യാപകരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തൽ കൂടിയാണ് സംസ്ഥാന അധ്യാപക പുരസ്കാരം. നമ്മുടെ അക്കാദമിക സമൂഹത്തിന് പ്രചോദനവും ആത്മവിശ്വാസം പകരുന്ന സന്ദർഭം കൂടിയായി ഈ പുരസ്കാരങ്ങൾ മാറും. അതോടൊപ്പം തന്നെ മികച്ച സൗകര്യങ്ങൾ നൽകി പൊതുവിദ്യാലയത്തെ നാടിന്റെ അഭിമാനസ്തംഭമായി നിലനിർത്തുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്റെ മികവും നൻമയും നിലനിർത്തേണ്ടത് സർക്കാരിന്റെയും അധ്യാപകരുടെയും മാത്രമല്ല, ഈ നാടിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്, രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പൊതുസമൂഹവും സ്കൂളിനെ ചേർത്തുപിടിക്കാൻ ഒപ്പം നിൽക്കുമെന്നത് തെളിവാർന്ന ശുഭാപ്തി വിശ്വാസമാണ്.
ചിലപ്പോഴൊക്കെ ദൈനംദിന ജോലിഭാരങ്ങൾക്കിടയിൽ, പരീക്ഷകളുടെയും മാർക്കുകളുടെയും ചട്ടക്കൂടുകൾക്കുള്ളിൽ, നിങ്ങളുടെ ഉള്ളിലെ അധ്യാപകന് തളർച്ച തോന്നിയേക്കാം. "ഞാൻ ചെയ്യുന്നത് വലിയ കാര്യമാണോ?" എന്നൊരു ചോദ്യം മനസ്സിൽ ഉയർന്നേക്കാം. എന്നാൽ ഓർക്കുക, നിങ്ങൾ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ പ്രവർത്തനമാണ്.
അധ്യാപകരിലൂടെ ആത്യന്തികമായി വിദ്യാർഥിയിലേക്കെത്തുന്ന നന്മകളിലാണ് നോട്ടം. മാനവിക മൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, മതേതരത്വം തുല്യ നീതി തുടങ്ങിയ ആദർശങ്ങളും രാഷ്ട്രത്തിന്റെ ആത്മാവായ വിദ്യാർഥി മനസ്സുകളിൽ പ്രസരിപ്പിക്കുന്നത് ഗുരുനാഥൻമാരാണ്.
മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗശക്തിയെ ഉണർത്തുന്ന അധ്യാപകന്റെ മാന്ത്രിക സ്പർശത്തെക്കുറിച്ച്, യശശരീരനായ പ്രിയ എഴുത്തുകാരൻ എം.ടി. രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിത യാത്രയിലെ ഓരോ വഴിയിലും കൈപിടിച്ചു നടത്തിയ ഗുരുവര്യൻമാരുടെ ഒരു ദിനം എന്നത് ഹൃദയത്തിൽ നന്ദിയുടെയും കടപ്പാടുകളുടെയും സഹസ്രങ്ങളായ ചിന്തകളും ഓർമ്മപ്പൂക്കളും വിടരുന്ന ദിവസം കൂടിയാണ്. അക്ഷരങ്ങളുടെ അർഥ, താള, ലയ മാന്ത്രികത മലയാളിയെ ഏറ്റവും നന്നായി അനുഭവിപ്പിച്ച ഒ.എൻ.വി. എന്ന ഗുരുവര്യന്റെ രണ്ട് വരികൾ കൂടി ഇവിടെ കുറിയ്ക്കട്ടേ.
" അക്ഷരമെന്നത് അനശ്വരമായ വെളിച്ചം;
അത് പകരുന്ന കൈകളാണ് പുണ്യം"
എല്ലാ ഗുരുവര്യൻമാർക്കും അധ്യാപക ദിനാശംസകൾ

Comments