
കീവ്: യുൈക്രനിലെ ഒഡേസ മേഖലയില്‍ റഷ്യ നടത്തിയ രാത്രികാല വ്യോമാക്രമണത്തില്‍ എട്ട് പേര്‍ക്കു പരുക്ക്. നാല് മിസൈലുകളും 174 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണു റിപ്പോര്‍ട്ട്. പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളെയാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടത്. പ്രയോഗിച്ചതില്‍ പകുതിയോളം ഡ്രോണുകളും തടയാന്‍ ബുദ്ധിമുട്ടേറിയ 'ജെറ്റ് പവേര്‍ഡ്' വിഭാഗത്തിലുള്ളതാണ്.
ഒഡേസയിലെ 24 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധി ഓഫീസുകളും രണ്ട് വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
റഷ്യ-യുൈക്രന്‍ സംഘര്‍ഷം അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണം കൂടുതല്‍ തീവ്രമായിരിക്കുകയാണ്.
റഷ്യന്‍ വ്യോമാതിര്‍ത്തി സുരക്ഷിതമല്ലെന്നും ഡ്രോണ്‍ ആക്രമണം രൂക്ഷമാണെന്നും യുൈക്രന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇതിനിടെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സെലെന്‍സ്‌കിയുടെ പ്രസ്‌താവനയെ രാഷ്‌ട്രീയ തീവ്രവാദമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. ഭീകരവാദികളുമായി ചര്‍ച്ചയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
യുൈക്രന്‍ തലസ്‌ഥാനമായ കീവില്‍ കഴിഞ്ഞദിവസം രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു സ്‌ത്രീക്കും പുരുഷനും പരുക്കേറ്റിരുന്നു.
ഈ മേഖലയിലെ തുടര്‍ച്ചയായ ഏഴാമത്തെ ആക്രമണമായിരുന്നു ഇത്. ഇതിനിടെ യുൈക്രന്‍ ബെല്‍ഗൊറോഡ് അതിര്‍ത്തിയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കുമുണ്ട്. തങ്ങളുടെ വ്യോമപ്രതിരോധ വിഭാഗം 130 യുൈക്രനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അമതസമയം യുൈക്രനിന്റെ കിഴക്കും തെക്കും മേഖലകളിലെ മുന്‍നിര പോരാട്ടങ്ങളില്‍ റഷ്യന്‍ സൈന്യത്തിനു കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പാശ്‌ചാത്യ വിശകലന വിദഗ്‌ധര്‍ വിലയിരുത്തുന്നു.





Comments