
ന്യൂയോര്‍ക്ക്: നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറില്‍ നടന്ന കത്തിയാക്രമണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിന്‍ പിയാചെന്റി (32) കൊല്ലപ്പെട്ടുഎറിന്‍ ഉള്‍പ്പെടെ 2 പേരെ കുത്തിയ ക്വീന്‍സ് സ്വദേശിനിയായ പമേല(49)യെ പോലീസ് വെടിവച്ചു കൊന്നു. ഇവര്‍ മാനസിക അസ്വാസ്‌ഥ്യത്തിനു ചികിത്സ തേടിയിരുന്നതായി സ്‌ഥിരീകരിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു ആക്രമണം. അടുക്കളയില്‍ ഉപയോഗിക്കുന്നതരം കത്തികളുമായി ടൈംസ് സ്‌ക്വയറിലെത്തിയ പമേല, റോഡ് മുറിച്ചുകടക്കാനായി കാത്തുനിന്ന വയോധികനെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് നടന്നുനീങ്ങിയ അക്രമിയുടെ മുന്നില്‍പ്പെട്ടത് എറിനായിരുന്നു. വയറ്റില്‍ കുത്തേറ്റ് അതീവഗുരുതര നിലയില്‍ എറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരിച്ചത് പ്രമുഖ ബാങ്കിലെ ഉന്നത ഉദ്യോഗസ്‌ഥയാണെന്ന വിവരം പിന്നീടാണു പുറത്തുവന്നത്. ടൂറിസ്‌റ്റുകള്‍ ഉള്‍പ്പെടെ വന്‍ ജനത്തിരക്കുള്ള സ്‌ഥലത്ത് ഭീതി പരത്തിയ അക്രമിയെ നിയന്ത്രിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പോലീസ് വെടിവെച്ച് വീഴ്‌ത്തിയത്.





Comments