തിരുവനന്തപുരം: സിപിഐയും സിപിഐഎമ്മും തമ്മില്‍ രൂക്ഷ തര്‍ക്കം നിലനില്‍ക്കുന്ന പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യത്തില്‍ പി ണറായി വിജയനെ ലക്ഷ്യമിട്ട് സിപിഐ. സിപിഐഎമ്മിനെ ഒന്നാകെ ആക്രമിക്കാതെ പിണറായി വിജയനെ കേന്ദ്രീകരിച്ചൊരു നീക്കമാണ് സിപി ഐ നടത്തുന്നത് എന്നാണ് വിലയിരുത്തല്‍. പിണറായിയുമായി ഒരു ചര്‍ച്ചയും വേണ്ടെന്നും തുടര്‍ചര്‍ച്ചകളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുമായും മാത്രം മുമ്പോട്ട് പോയാല്‍ മതിയെന്നുമാണ് എടുത്തിരിക്കുന്ന നിലപാട്.
നേരത്തേ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐയുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചത്. ഇതോടെ ചര്‍ച്ചകളില്‍ പിണറായി വിജയന്‍ ഉണ്ടാകരുതെന്ന നിലപാട് എടുത്തിരിക്കുകയാണ് സിപിഐ. നേതൃയോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഉപനേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി നല്‍കണമെന്നും അത് സിപിഐഎം സെക്രട്ടറിയോ എല്‍ഡി എഫ് കണ്‍വീനറോ രേഖാമൂലം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നാണ് ധാരണ. എന്നാല്‍ വിവാദം സിപിഐക്ക് ഗുണകരമാകില്ലെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ഉയരുന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്ന നേതൃയോഗത്തിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐഎം അയയുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പദവി ഒഴിച്ചിടാനുള്ള നീക്കം സിപിഐഎം നടത്തുന്നു എന്ന വിവരം പുറത്ത് വന്നിരുന്നു. സിപിഐഎം നേതൃത്വത്തിനിടയില്‍ ചര്‍ച്ച നടന്നതായും ധാരണ ആയതുമായാണ് വിവരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയ്ക്ക് വന്നേക്കും.

Comments