ഇടുക്കി: അടിമാലി പഞ്ചായത്തിൽ മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ കൈമാറിയതായി കണ്ടെത്തൽ. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
2025 ജനുവരി 16 മുതൽ മരിച്ച 16 പേരുടെ അക്കൗണ്ടുകളിലേക്കാണ് പെൻഷൻ തുക കൈമാറിയത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സർക്കാരിനുണ്ടായതായാണ് വിലയിരുത്തൽ. മരിച്ച ശേഷവും 10 മുതൽ 12 മാസം വരെ ഇവരുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ അയച്ചതായാണ് കണ്ടെത്തിയത്.
കർഷക, വാർധക്യകാല പെൻഷൻ തുകകളാണ് ഇത്തരത്തിൽ അനധികൃതമായി വിതരണം ചെയ്തത്. 2024-25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് ചൂണ്ടിക്കാട്ടുന്നത്.
2020ലെ സർക്കാർ ഉത്തരവ് പ്രകാരം ഗുണഭോക്താവ് മരിച്ചാൽ അത് സംഭവിച്ച മാസം തന്നെ പെൻഷൻ ഡാറ്റാബേസിൽ നിന്ന് പേര് നീക്കം ചെയ്യണം. എന്നാൽ അടിമാലി പഞ്ചായത്തിൽ ഈ നടപടി കൃത്യമായി പാലിച്ചില്ലെന്നും ഓഡിറ്റിൽ കണ്ടെത്തി.

Comments