കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായിയിലെ വീടിന് മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ കാവൽ ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റി. പാണ്ഡ്യാലമുക്കിലെ ‘പ്രവിക്’ വീടിന് മുന്നിലുണ്ടായിരുന്ന KL 01 BR 9569 നമ്പർ ജീപ്പാണ് മാറ്റിയത്.
പൊലീസുകാർക്ക് ഷെൽട്ടറായി ഉപയോഗിച്ചിരുന്ന ജീപ്പിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പകരമായി വീടിന് സമീപം പുതിയ ഷെൽട്ടർ നിർമിക്കാനാണ് തീരുമാനം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകൾ വീടുകാണാനും വീഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്‌ഐയും രണ്ട് പൊലീസുകാരുമാണ് ഒരു സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പുതിയ ഷെൽട്ടർ യാഥാർഥ്യമാകുന്നതോടെ ഏറെ നാളായി പൊലീസുകാർ നേരിടുന്ന സൗകര്യക്കുറവിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജീപ്പിന് പകരം ഷെൽട്ടർ ഒരുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ജീപ്പ് മാറ്റിയത്.

Comments