More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു; മുഖ്യമന്ത്രി പുരോഗമനവാദിയാണ് പക്ഷേ പികെ ശ്രീമതിയാണ് ശരി

Authored by Web Desk | Last updated: 03 Sep 2026, 10:02 AM | 2 min read

Print

ഉമ്മൻ‌ ചാണ്ടിക്ക് ഒപ്പം ജനകീയനായൊരു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കാന്തപുരത്തെ തള്ളിപ്പറഞ്ഞത് കൃത്രിമത്വം ലവലേശമില്ലാത്ത ഒരു പ്രവൃത്തിയായി കാണാം. എന്നാൽ, ഇതേക്കുറിച്ചുള്ള എഫ് ബി പോസ്റ്റ് പിൻവലിച്ചത് എന്തിനാണ്?

ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു; മുഖ്യമന്ത്രി പുരോഗമനവാദിയാണ് പക്ഷേ പികെ ശ്രീമതിയാണ് ശരി
കേരള മുഖ്യമന്ത്രി വിഡി സതീശൻ പുരോഗമനവാദിയാണ്. അറിവുള്ള ആളാണ്. വായന ശീലമാക്കിയ മനുഷ്യനാണ്. അദ്ദേഹത്തിന്റെ പ്രസംഗം നമുക്ക് കേട്ടിരിക്കാൻ തോന്നുന്നതാണ്. പ്രതിപക്ഷത്തെ ആയാൽ പോലും മാന്യമായ ഭാഷയിൽ വിമർശിക്കുന്ന ആളാണ്. വായനാ അനുഭവം പകരുന്ന പ്രസംഗങ്ങളിലാവട്ടെ, പുസ്തകത്തിൽ വിവരിക്കുന്ന പശ്ചാത്തലം കേഴ്വിക്കാരുടെ മനസ്സിൽ കോറിയിടാനൊരു കഴിവുമുണ്ട്. ഉമ്മൻ‌ ചാണ്ടിക്ക് ഒപ്പം ജനകീയനായൊരു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കാന്തപുരത്തെ തള്ളിപ്പറഞ്ഞത് കൃത്രിമത്വം ലവലേശമില്ലാത്ത ഒരു പ്രവൃത്തിയായി കാണാം. എന്നാൽ, ഇതേക്കുറിച്ചുള്ള എഫ് ബി പോസ്റ്റ് പിൻവലിച്ചത് എന്തിനാണ്?

സാമൂഹിക അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അല്ലെങ്കിൽ സ്ത്രീകളോടുള്ള വിവേചനം എന്നിവയ്‌ക്കെതിരെ ഏത് പൗരനും (അത് ഏത് മതത്തിൽപ്പെട്ടവരായാലും) വിമർശനങ്ങൾ ഉന്നയിക്കാൻ അവകാശമുണ്ട്. കാരണം, സാമൂഹിക പരിഷ്കരണത്തിനും തുല്ല്യതയ്ക്കും വേണ്ടിയുള്ള ചർച്ചകളെ ഭരണഘടന പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, ഒരു മതത്തിന്റെ മൗലികമായ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ യാതൊരുവിധ പ്രകോപനവുമില്ലാതെ മനപ്പൂർവ്വം അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമാണ്. പോസ്റ്റിൽ മുഖ്യമന്ത്രി തെറ്റായൊന്നും പറഞ്ഞില്ലല്ലോ, ലീഗിന്റെ സമ്മർദത്തിനു വഴങ്ങി പിൻവലിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?

അതേസമയം സ്തീകൾ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തുവന്ന പികെ ശ്രീമതി അതിൽ നിന്ന് അണുവിട വ്യതിചലിക്കാത്തത് പ്രശംസനീയമാണ്. കെടി ജലീൽ കാന്തപുരത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടും ശ്രീമതി നിലപാട് മാറ്റിയില്ല എന്നുമാത്രമല്ല, ജലീലിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.ഇതെല്ലാം നടക്കുമ്പോൾ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടതില്ലായിരുന്നു എന്നായിരിക്കും നിഷ്പക്ഷമതികൾ ആഗ്രഹിക്കുന്നത്. ഇത്തരമൊരു ഉറച്ചനിലപാട് മുഖ്യമന്ത്രിക്ക് പറ്റില്ലേ?

ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയം ആചാര ലംഘനത്തെ സംബന്ധിച്ച വലിയ വിവാദമായിരുന്നു. എന്നാൽ, സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ അന്നത്തെ ഭരണകൂടം പരമാവധി ശ്രമിക്കുകയും ചെയ്തു. ആധുനിക ലിംഗനീതിയും പാരമ്പര്യ മതവിശ്വാസങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മതേതര രാജ്യത്ത് ഭരണഘടനയുടെ തുല്യത എന്ന ആശയത്തെയും, വൈവിധ്യമാർന്ന വിശ്വാസങ്ങളുടെ ആചാരസ്വാതന്ത്ര്യത്തെയും എങ്ങനെ സമന്വയിപ്പിക്കാം എന്നതിന്റെ നിരന്തരമായ പരീക്ഷണശാലയായി കേരളം മാറുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്തരം വിവാദങ്ങളെല്ലാം.

ഇത്തരം പരീക്ഷണങ്ങൾ തുടർന്നും നടക്കട്ടെ. പരീക്ഷണ കാലഘട്ടത്തെ ഭരണാധികാരികൾ എടുക്കുന്ന തീരുമാനങ്ങളും അവർ ചേർന്നു നിൽക്കുന്ന പക്ഷവും അവരെ തള്ളാനും കൊള്ളാനുമുള്ള ഒരു മാനദണ്ഡമായി പൊതുജനങ്ങൾ സ്വീകരിക്കുമായിരിക്കാം. ന്യായത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും പക്ഷത്ത് നിൽക്കുന്നവരെയായിരിക്കും കാലം അംഗീകരിക്കുന്നത്. ഇത് നമ്മുടെ മുഖ്യമന്ത്രിയും മനസ്സിലാക്കട്ടെ. അതിജീവിക്കാൻ പറ്റാത്ത ഒരു സമ്മർദവും ശക്തനായ മുഖ്യമന്ത്രിക്ക് മുന്നിൽ ഉണ്ടാകാൻ പാടില്ല.

Tags

  • vdsatheesan
  • pk sreemathy
  • kanthapuram

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണ്ണം കടത്തിയ കേസ് ; സ്വര്‍ണ്ണം കടത്താന്‍ പ്രതി രണ്ടാമത് വിവാഹം കഴിച്ചു ; സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ച കുട്ടി ആദ്യഭാര്യയുടേതെന്ന് വെളിപ്പെടുത്തല്‍

കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണ്ണം കടത്തിയ കേസ് ; സ്വര്‍ണ്ണം കടത്താന്‍ പ്രതി രണ്ടാമത് വിവാഹം കഴിച്ചു ; സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ച കുട്ടി ആദ്യഭാര്യയുടേതെന്ന് വെളിപ്പെടുത്തല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ; മൂന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ; മൂന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം

പാകിസ്ഥാന്റെ എഫ്-16 ജെറ്റ് വെടിവെച്ചിട്ട ഇന്ത്യൻ അഭിമാനം ഇനി സ്വകാര്യ എയർലൈൻ പൈലറ്റ്

പാകിസ്ഥാന്റെ എഫ്-16 ജെറ്റ് വെടിവെച്ചിട്ട ഇന്ത്യൻ അഭിമാനം ഇനി സ്വകാര്യ എയർലൈൻ പൈലറ്റ്

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

വിരലടയാളം നിര്‍ണ്ണായക തെളിവായി ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുരുക്ക് മുറുകുന്നു

വിരലടയാളം നിര്‍ണ്ണായക തെളിവായി ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുരുക്ക് മുറുകുന്നു

മരിച്ചവരുടെ അക്കൗണ്ടുകളിലേക്കും ക്ഷേമപെൻഷൻ; അടിമാലി പഞ്ചായത്തിൽ ഗുരുതര വീഴ്ച

മരിച്ചവരുടെ അക്കൗണ്ടുകളിലേക്കും ക്ഷേമപെൻഷൻ; അടിമാലി പഞ്ചായത്തിൽ ഗുരുതര വീഴ്ച

Comments