മലപ്പുറം: ജില്ലയിൽ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ വ്യാപകമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി പരാതി. 12 കോളേജുകളിൽ നിന്നാണ് ഇതുസംബന്ധിച്ച പരാതികൾ ഉയർന്നിരിക്കുന്നത്. ഓണാഘോഷ ദിവസങ്ങളിൽ കോളേജുകളിൽ നടന്ന പെൺകുട്ടികളുടെ ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതെന്നാണ് പരാതി.
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത ശേഷം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. അരീക്കോട്, പൊന്നാനി മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. കേസുകളിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
പണം നൽകി ചിത്രങ്ങൾ ലഭിക്കുന്ന ടെലഗ്രാം അക്കൗണ്ടുകളിൽ ആളുകളെ അംഗങ്ങളാക്കുന്ന രീതിയും നടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
അതേസമയം, കോട്ടയത്തും സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർഥി അജ്മൽ ടി. മുഹമ്മദിനെതിരെയാണ് നടപടി. ഇയാളുടെ ഫോണിൽ നിന്ന് സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഏഴ് വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജ്മലിനെ ജാമ്യത്തിൽ വിട്ടു. മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിലും നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ അറസ്റ്റിലായ ശ്രീഹരിയുടെ മൊഴി പ്രകാരം മലപ്പുറം സ്വദേശിയായ ഒരു വിദ്യാർഥിയാണ് സംഘത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാൾ ഒളിവിലാണെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേരുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിലെ അംഗങ്ങൾ മാത്രമുള്ള ടെലഗ്രാം ഗ്രൂപ്പ് പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലാണ്. ശ്രീഹരി ബന്ധുക്കളുടെ ചിത്രങ്ങളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Comments