കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച ശേഷം രാത്രിവരെ മർദിച്ചെന്നാണ് ആരോപണം.
ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചതായും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ ഇടിച്ചതായും ലാത്തികൊണ്ട് മർദിച്ചതായും പരാതിയിൽ പറയുന്നു. നഗ്നനാക്കിയ ശേഷവും മർദിച്ചെന്നാണ് യുവാവിന്റെ ആരോപണം. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
സുഹൃത്തുക്കൾ ക്രിമിനൽ കേസിൽപ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണെന്നും പറഞ്ഞാണ് തന്നെ വീട്ടിൽനിന്ന് പൊലീസ് കൊണ്ടുപോയതെന്ന് സുജിത്ത് പറയുന്നു. എന്നാൽ സ്റ്റേഷനിലെത്തിയ ശേഷം കേസിനെക്കുറിച്ച് ചോദിച്ചില്ലെന്നും പേരും ജാതിയും മാത്രമാണ് ചോദിച്ച് രേഖപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 12.30ന് സ്റ്റേഷനിലെത്തിച്ച തന്നെ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടുവരെ മർദിച്ചെന്നാണ് സുജിത്തിന്റെ ആരോപണം. കാൽ അകത്തി വെച്ചശേഷം ജനനേന്ദ്രിയത്തിൽ ബൂട്ടിട്ട് തൊഴിച്ചതായും അദ്ദേഹം പറയുന്നു.
താൻ ടാക്സി ഡ്രൈവറാണെന്നും വാഹനമോടിക്കുന്നതിനിടെ ഉണ്ടാകുന്ന പെറ്റിക്കേസ് പോലും തനിക്കെതിരെയില്ലെന്നും സുജിത്ത് വ്യക്തമാക്കി. അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചതെന്നാണ് വിവരം. സുജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായും സുജിത്ത് പറഞ്ഞു.

Comments