തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും സൂപ്പര്‍താരം ലയണല്‍ മെസിയേയും കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ എസ്.ഐ.ടി. അന്വേഷണം ഊര്‍ജിതമാക്കി. എ.ഡി.ജി.പി: പി. വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യയോഗത്തിനു പിന്നാലെ, നിര്‍ണായകരേഖകളും തെളിവുകളും കൈമാറാന്‍ ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും കത്ത് നല്‍കി.
സ്‌പോണ്‍സര്‍ഷിപ് കരാറുകള്‍, ബാങ്ക് ഇടപാട് രേഖകള്‍, രാജ്യാന്തര ഏജന്‍സികളുമായുള്ള കത്തുകള്‍, സ്‌റ്റേഡിയം കൈമാറ്റരേഖകള്‍ തുടങ്ങിയവ ഉടന്‍ കൈമാറാനാണ് നിര്‍ദേശം. കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തിലാണ് എസ്.ഐ.ടിയുടെ നീക്കം. ഇതിനകം പുറത്തുവന്ന ജി.എസ്.ടി. തട്ടിപ്പുകള്‍ക്കു പുറമേ, സര്‍ക്കാരിനെ മറയാക്കി നടന്ന വഴിവിട്ട ഇടപാടുകളുടെ പൂര്‍ണവിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും.
മെസിയുടെ പേരില്‍ നടന്ന ഇടപാടുകളിലെ ഗുരുതരചട്ടലംഘനങ്ങളും ക്രമക്കേടുകളും അക്കമിട്ട് നിരത്തിയാണ് കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട്. വിദേശപണമിടപാടില്‍ ചട്ടലംഘനമുണ്ടെന്നും സ്‌പോണ്‍സര്‍ക്കു ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് ഗ്യാരന്റി ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. മത്സരം നടത്താനുള്ള സാമ്പത്തികശേഷി പരിശോധിക്കാതെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയെ (ആര്‍.ബി.സി) സ്‌പോണ്‍സറായി തെരഞ്ഞെടുത്തത്. സ്‌പോണ്‍സര്‍ ലക്ഷ്യമിട്ടതു കോടികളുടെ വരുമാനമായിരുന്നെങ്കിലും സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം കണക്കാക്കിയില്ല. ആര്‍.ബി.സിയുടെ കോര്‍പറേറ്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും സ്‌പോണ്‍സര്‍ഷിപ് ലഭിച്ചതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആര്‍.ബി.സി. അടച്ച തുക സ്വന്തം ഫണ്ടാണോയെന്നും സര്‍ക്കാര്‍ പരിശോധിച്ചില്ല. വിദേശത്തേക്ക് പണമയച്ചതില്‍ ചട്ടലംഘനമുണ്ടായി. ഫെമ ചട്ടത്തിലെ ഷെഡ്യൂള്‍ രണ്ട് പ്രകാരം പണമയച്ചതിലൂടെ സ്‌പോണ്‍സര്‍ക്ക് ബാങ്ക് ഗ്യാരന്റി ഒഴിവാക്കിക്കൊടുത്തു. ഇതിനു പിന്നില്‍ കായികവകുപ്പിന്റെ ഗൂഢാലോചന സംശയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ ഇടപാടുകളിലും ദുരൂഹത കണ്ടെത്തി. സ്‌പോണ്‍സറുടെ സാമ്പത്തികബാധ്യതയും പണമിടപാടിനു പിന്നിലെ ക്രിമിനല്‍ ലക്ഷ്യവും വിലയിരുത്താതെയാണ് നടപടികള്‍ മുന്നോട്ടുപോയത്. സാമ്പത്തികബാധ്യത പരിശോധിക്കാതെ സ്‌റ്റേഡിയം കൈമാറാന്‍ നിര്‍ദേശം നല്‍കിയതും ഗുരുതരവീഴ്‌ചയാണ്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി മുന്‍കായികമന്ത്രിയുടെ ഓഫീസ് 2022 മുതല്‍ കത്തിടപാട് നടത്തിയിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്നതുവരെ ഇക്കാര്യം മറ്റ് വകുപ്പുകളെ അറിയിച്ചില്ല. മന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി ഫയല്‍ കായികവകുപ്പിലേക്ക് അയച്ചത് രണ്ടു വര്‍ഷത്തിന് ശേഷമാണ്. സ്‌പോണ്‍സറും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള കരാറിലും ക്രമക്കേടുണ്ടായി.
സ്‌പോണ്‍സറെ നിശ്‌ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതിന് നാലുദിവസം മുമ്പാണ് കരാര്‍ ഒപ്പിട്ടത്. കരാറില്‍ ഒപ്പിടാനുള്ള അനുമതി നല്‍കിയത് ഒപ്പിട്ട് 18 ദിവസത്തിനുശേഷമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Comments