കൊച്ചി: പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോ പ്രതിഭാസം കേരളത്തില്‍ മണ്‍സൂണിന്റെ ശക്‌തി കുറച്ചതിനു പിന്നാലെ മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടാക്കുമെന്നും മുന്നറിയിപ്പ്.
വരും മാസങ്ങളില്‍ മഴയുടെ അളവ് ഗണ്യമായി കുറയും. മഴയുടെ ശരാശരി അളവ് കുറയുമെങ്കിലും തുലാവര്‍ഷത്തിലും തുടര്‍ന്നുള്ള വേനല്‍മഴയിലും കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ പെയ്യിക്കുന്ന അതിതീവ്ര മഴ പ്രതിഭാസമുണ്ടാകും. നിലവില്‍ പസഫിക് സമുദ്രത്തിലുള്ള എല്‍നിനോ സമീപകാലത്തെ ഏറ്റവും ശക്‌തിയേറിയതാണെന്നാണ് കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. അതിതീവ്ര മഴ പ്രകൃതിക്ഷോഭത്തിനിടയാക്കും. അതേസമയം മഴകുറയുന്നതോടെ ഭാവിയില്‍ വരള്‍ച്ചയ്‌ക്കും കൃഷിനാശത്തിനും കാലാവസ്‌ഥാ മാറ്റങ്ങള്‍ക്കും ഇടയാക്കും. സംസ്‌ഥാനം മണ്‍സൂണിന്റെ അവസാനഘട്ടത്തിലേക്കു കടക്കുന്ന സമയമാണിത്. ഈമാസം 30 ഓടെ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുകയാണ്. അതിനൊപ്പം തന്നെ എല്‍നിനോയുടെ ശക്‌തിയും കൂടിവരികയാണ്. തുടര്‍ന്നുവരുന്ന തുലാവര്‍ഷവും വേനല്‍ക്കാലവും എല്‍നിനോയുടെ സ്വാധീനത്തിലാകും. തുലാവര്‍ഷത്തില്‍ മഴ കുറയാനും വേനലിന്റെ ആഘാതം കടുക്കുകയും ചെയ്യും. ചൂട് പതിവിലും വര്‍ധിക്കുമെന്നും ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. വേനലില്‍ അതിതീവ്രമഴയ്‌ക്കുള്ള സാധ്യതയുമുണ്ട്. സമുദ്രോപരിതലത്തിലെ താപക്കൂടുതലാണ് അതീതീവ്ര മഴ പെയ്യിക്കുന്നത്. മിനിറ്റുകളോ അതോ മണിക്കൂറുകളോ ഇത്തരം മഴ നീണ്ടു നില്‍ക്കും. ഒരു പ്രത്യേക പ്രദേശത്തെ പ്രളയത്തില്‍ മുക്കാനും ഇത്തരം അതിതീവ്രമഴയ്‌ക്കു കഴിയും. വലിയ തോതില്‍ മലവെള്ളപ്പാച്ചിലിനും ഇടവരുത്തും.
ഇക്കുറി മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 20 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. മണ്‍സൂണില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ മഴ കുറയുകയും ഓഗസ്‌റ്റില്‍ മികച്ച മഴപെയ്യുകയുമായിരുന്നു. ഇതാണ് മഴക്കുറവിന്റെ അളവ് കുറച്ചത്. ഓഗസ്‌റ്റില്‍ പെയ്‌ത ശക്‌തമായ മഴയില്‍ കനത്ത പ്രകൃതിക്ഷോഭമാണ് സംസ്‌ഥാനത്തുണ്ടായത്. മണ്‍സൂണ്‍ മഴയില്‍ പതിവില്ലാത്ത വിധം അതിതീവ്ര മഴയാണ് ഓഗസ്‌റ്റില്‍ പെയ്‌തത്. പലയിടത്തും മേഘവിസ്‌ഫോടനത്തിനു സമാനമായ മഴയാണുണ്ടായത്.
ബൈജു ഭാസ

Comments