കൊച്ചി: കൊച്ചിയിലെ സിനിമാ തിയറ്ററുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും പരിശോധന നടത്തി. തിയറ്ററുകളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് വന്‍തുക ഈടാക്കുന്നെന്ന പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുത്തതായും തുടര്‍നടപടിയുണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് തിയറ്ററുകളില്‍ പാലിക്കപ്പെടുന്നില്ലെന്നും ഭക്ഷ്യോത്‌പന്നങ്ങള്‍ക്കൊന്നിനും മതിയായ അളവില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സൗജന്യമായി ഒരു തിയറ്ററിലും കുടിവെള്ളം നല്‍കുന്നില്ല.കുടിവെള്ളം ലിറ്ററിന് 90 രൂപ ഈടാക്കുന്നു. അരലിറ്ററിന് 70 രൂപ. വ്യാപകമായി വിറ്റഴിക്കുന്ന പോപ്‌കോണിന് 200 മുതല്‍ 600 വരെ രൂപയാണു വില. പോപ്‌കോണ്‍ പായ്‌ക്കറ്റില്‍ തൂക്കം രേഖപ്പെടുത്തിയിട്ടില്ല. പായ്‌ക്കിങ്ങിലും അപാകതകളുണ്ടെന്നാണു കണ്ടെത്തല്‍. പായ്‌ക്കറ്റില്‍ വില രേഖപ്പെടുത്താത്തത് ഗുരുതരമായ പിഴവാണെന്ന് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Comments