തൃശൂര്‍: അടിപിടിക്കേസില്‍ ഉള്‍പ്പെട്ടവരെ പിന്തുടരുന്നതിനിടെ പോലീസ് വാഹനം ബൈക്കിലിടിച്ച് ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്തതിന് പോലീസുദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി.
പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെയാണ് റേഞ്ച് ഡി.ഐ.ജി. സസ്‌പെന്‍ഡ് ചെയ്‌തത്. സബ് ഇന്‍സ്‌പെക്‌ടര്‍ മഹേഷ്, സി.പി.ഒമാരായ ഫൈസല്‍, യദുകൃഷ്‌ണന്‍, നവീന്‍കുമാര്‍ എന്നിവരാണു നടപടി നേരിടുന്നത്. ഇവര്‍ കൃത്യവിലോപവും ഗുരുതരമായ ഉത്തരവാദിത്വക്കുറവും കാണിച്ചെന്നും പോലീസിന്റെ സല്‍പ്പേരിനു കളങ്കം സൃഷ്‌ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണു നടപടി.
കഴിഞ്ഞ ജൂലൈ 19നായിരുന്നു ആരോപണത്തിനിടയാക്കിയ സംഭവം. ആമ്പല്ലൂരിലെ തട്ടുകടയ്‌ക്കു സമീപം അടിപിടി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അവിടെയെത്തി. ഇതിനിടെ അടിപിടിയിലുള്‍പ്പെട്ട കല്ലൂര്‍ സ്വദേശികള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പിന്തുടരുന്നതിനിടെ പോലീസ് വാഹനം ഇവരുടെ ബൈക്കിലിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ പോലീസുദ്യോഗസ്‌ഥര്‍ സ്‌ഥലത്തുനിന്ന് പോയതായി കണ്ടെത്തിയതാണ് സസ്‌പെന്‍ഷന്‍ നടപടിക്കു കാരണം. സംഭവദിവസം നാട്ടുകാര്‍ എത്തിയാണ് പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Comments