More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കരളുലച്ച് കയ്‌പ്പമംഗലം അപകടം; ആഘോഷമായി യാത്ര, ഒരുമിച്ചുതന്നെ മടക്കം

Authored by ജിനേഷ്‌ പൂനത്ത്‌ | Last updated: 05 Sep 2026, 11:35 PM | 2 min read

Print
കരളുലച്ച് കയ്‌പ്പമംഗലം അപകടം; ആഘോഷമായി യാത്ര, ഒരുമിച്ചുതന്നെ മടക്കം
തൃശൂര്‍: കയ്‌പ്പമംഗലം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞു കുതിച്ചെത്തിയത്‌ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌. മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിക്കു മുന്നില്‍ അവര്‍ വാവിട്ടു കരഞ്ഞു. അര്‍ധരാത്രിയിലെ അപകടത്തെക്കുറിച്ച്‌ അപ്പോഴും പൂര്‍ണമായ വ്യക്‌തത കൈവന്നിരുന്നില്ല. ചിരിച്ചും ഉല്ലസിച്ചുമുള്ള ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച്‌ സുഹൃത്തുക്കളെല്ലാം ഒരുമിച്ചു മടങ്ങിയത്‌ ഉറ്റവര്‍ക്ക്‌ താങ്ങാന്‍ കഴിയാത്തതായിരുന്നു.
അപകടത്തില്‍ സുഹൃത്തുക്കളായ എട്ടുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ രാവിലെതന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിയിരുന്നു.
ബന്ധുക്കളെ ആശ്വസിപ്പിക്കാനും നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാനും ജില്ലാ കലക്‌ടര്‍ ശിഖാ സുരേന്ദ്രനും ആശുപത്രിയിലെത്തി മേല്‍നോട്ടം വഹിച്ചു. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചുപേരുടെ മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്കു കൈമാറി. ശേഷിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ എത്തിയ മുറയ്‌ക്കാണു കൈമാറിയത്‌. കെ.കെ. വത്സരാജ്‌ എം.എല്‍.എ, റൂറല്‍ ജില്ലാ പോലീസ്‌ മേധാവി മുഹമ്മദ്‌ നദിമുദ്ദീന്‍ എന്നിവരും ആശുപത്രിയിലും ദുരന്തസ്‌ഥലത്തുമെത്തി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു.അപകടത്തിനു തൊട്ടുമുമ്പ്‌ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ ദൃശ്യങ്ങള്‍ ഏവര്‍ക്കും നൊമ്പരക്കാഴ്‌ചയാണ്‌. ചിരിച്ചും തമാശപറഞ്ഞും യാത്ര തുടങ്ങിയവര്‍ നിമിഷങ്ങള്‍ക്കകം ഓര്‍മ്മയായെന്ന വിവരംസുഹൃത്തുക്കള്‍ക്കും കോളജ്‌ അധികൃതര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
ഡിണ്ടിഗല്‍ പി.എസ്‌.എന്‍.എ എന്‍ജിനീയറിങ്‌ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഡിണ്ടിഗലില്‍നിന്ന്‌ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാലക്കാട്‌, പാലിയേക്കര ടോള്‍പ്ലാസ വഴി ദേശീയപാതയിലൂടെയാണു സാധാരണ എത്തേണ്ടത്‌. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഗുരുവായൂര്‍, തൃപ്രയാര്‍ വഴി തീരദേശപാതയിലൂടെ കൈപ്പമംഗലത്തേക്ക്‌ എത്തുകയായിരുന്നു. ഈ വഴി എന്തുകൊണ്ട്‌ തെരഞ്ഞെടുത്തു എന്നതില്‍ വ്യക്‌തത വന്നിട്ടില്ല. വഴിതെറ്റി ഇവിടേക്കെത്തിയതാണോയെന്ന്‌ പോലീസ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌.
ഇടിയുടെ പ്രകമ്പനത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍വശം ലോറിക്കടിയിലേക്ക്‌ അമര്‍ന്നുപോയ അവസ്‌ഥയിലാണ്‌.നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന്‌ മണിക്കൂറുകളോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ്‌ ഉള്ളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ പുറത്തെടുത്തത്‌. വിനോദയാത്രയെക്കുറിച്ച്‌ കോളജ്‌ അധികൃതര്‍ക്ക്‌ ഒരറിവും ഉണ്ടായിരുന്നില്ലെന്നാണ്‌ പുറത്തുവരുന്ന വിവരം. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ സ്വന്തം നിലയില്‍ ട്രിപ്പ്‌ പ്ലാന്‍ ചെയ്‌തതാണെന്ന്‌ കോളജ്‌ അധികൃതര്‍ പറയുന്നു. പുലര്‍ച്ചെ പോലീസ്‌ വിളിച്ചറിയിച്ചപ്പോഴാണ്‌ ദുരന്തത്തെക്കുറിച്ച്‌ അറിയുന്നതെന്നും അവര്‍ വ്യക്‌തമാക്കി.
ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും അനാസ്‌ഥയാണ്‌ എട്ട്‌ യുവജീവനുകള്‍ പൊലിയാനിടയാക്കിയതെന്ന്‌ പ്രാദേശികവാസികള്‍ ആരോപിച്ചു. ദേശീയപാതയുടെ ഒന്നാമത്തെ ട്രാക്കില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലാതെ ചരക്കുലോറി പാര്‍ക്ക്‌ ചെയ്‌തതാണ്‌ അപകടത്തിനു പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു.
വേഗതയിലെത്തുന്ന വാഹനങ്ങള്‍ക്ക്‌ രാത്രി റാഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ കൃത്യമായി കാണാനാവില്ല. അപകടം നടന്ന പനമ്പിക്കുന്ന്‌ സെന്ററിന്‌ 100 മീറ്റര്‍ മാത്രം അകലെയാണ്‌ സിനിമാതാരം കൊല്ലം സുധി മുമ്പ്‌ കാറപകടത്തില്‍ മരിച്ചത്‌. നിരന്തരം അപകടങ്ങള്‍ നടക്കുന്ന മേഖലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ്‌ ആക്ഷേപം.
തകര്‍ന്ന കാറിന്റെ ഫോറന്‍സിക്‌, മോട്ടോര്‍ വാഹന വകുപ്പ്‌ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്‌. സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ദേശീയപാതയിലെ നിയമവിരുദ്ധ പാര്‍ക്കിങ്ങിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും തീരുമാനിച്ചിട്ടുണ്ട്‌. രാത്രികാല പട്രോളിങ്‌ ശക്‌തമാക്കാനും വഴിവിളക്കുകളും സൂചനാബോര്‍ഡുകളും സ്‌ഥാപിക്കാനും നിര്‍ദേശം നല്‍കും.

ജിനേഷ്‌ പൂനത്ത്‌

About Author:

Author photo

ജിനേഷ്‌ പൂനത്ത്‌

ബന്ധപ്പെട്ട വാർത്തകൾ

അപകടം ഒഴിയാതെ തൃശൂര്‍; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം, മരിച്ചത് ദമ്പതികളും മൂന്നു വയസ്സുള്ള മകനും

അപകടം ഒഴിയാതെ തൃശൂര്‍; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം, മരിച്ചത് ദമ്പതികളും മൂന്നു വയസ്സുള്ള മകനും

എന്നെ മറന്നേക്കൂ... മഴ: എല്‍നിനോ ശക്‌തം, മഴക്കുറവ്‌ തുടരുമെന്ന് മുന്നറിയിപ്പ്, വേനല്‍ കടുക്കും

എന്നെ മറന്നേക്കൂ... മഴ: എല്‍നിനോ ശക്‌തം, മഴക്കുറവ്‌ തുടരുമെന്ന് മുന്നറിയിപ്പ്, വേനല്‍ കടുക്കും

ഇനി തുറക്കില്ല... കട്ടായം; തുറന്നുകിടന്ന ലോക്കപ്പില്‍നിന്ന്‌ ചാടിപ്പോയ പ്രതി പിടിയില്‍

ഇനി തുറക്കില്ല... കട്ടായം; തുറന്നുകിടന്ന ലോക്കപ്പില്‍നിന്ന്‌ ചാടിപ്പോയ പ്രതി പിടിയില്‍

അമിത വില: കൊച്ചിയിലെ തിയറ്ററുകളില്‍ കേസെടുത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌

അമിത വില: കൊച്ചിയിലെ തിയറ്ററുകളില്‍ കേസെടുത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌

പോലീസ്‌ വാഹനം ഇടിച്ചയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; പുതുക്കാട്‌ സ്‌റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

പോലീസ്‌ വാഹനം ഇടിച്ചയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; പുതുക്കാട്‌ സ്‌റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

 മെസിയുടെ പേരില്‍ തട്ടിപ്പ്‌: എന്‍. പ്രശാന്തി​ന്റെ രണ്ടാം റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍, കളത്തിലിറങ്ങി എസ്‌.ഐ.ടി.

മെസിയുടെ പേരില്‍ തട്ടിപ്പ്‌: എന്‍. പ്രശാന്തി​ന്റെ രണ്ടാം റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍, കളത്തിലിറങ്ങി എസ്‌.ഐ.ടി.

Comments