കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിലെ പൂട്ടാന്‍ മറന്ന് തുറന്നുകിടന്ന ലോക്കപ്പില്‍നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. കൊല്ലം സാരഥി ജങ്‌ഷന് സമീപത്തുനിന്ന് എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷി(23)നെയാണ് പോലീസ് 'വീണ്ടും' പിടികൂടിയത്.
പ്രതി പിടിയിലാവുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. മോഷണങ്ങളില്‍ ആണ്‍കുട്ടിയും പങ്കാളിയാണെന്ന് പോലീസ് പറയുന്നു. ഇരുവരെയും കുണ്ടറ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മോഷണക്കേസില്‍ കസ്‌റ്റഡിയിലെടുത്ത പ്രതി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 1.30-നായിരുന്നു സംഭവം. രണ്ടു ദിവസം മുമ്പ് നാന്തിരിക്കലെ ഒരു വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്‌ടിച്ചുവെന്ന പരാതിയിലാണ് വൈജേഷിനെ കുണ്ടറ പോലീസ് കസ്‌റ്റഡിയിലെടുത്തത്. വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാന്‍ മറന്നുപോയി. ഈ തക്കം നോക്കിയാണ് ഇയാള്‍ ചാടിപ്പോയത്. സ്‌റ്റേഷനില്‍ ഡ്യൂട്ടിക്ക് പോലീസുകാര്‍ കുറവായിരുന്നതും രക്ഷപ്പെടാന്‍ സൗകര്യമായി. വൈജേഷിനായി നടത്തിയ വ്യാപക തെരച്ചിലിലാണ് ഇന്നലെ ഇയാള്‍ വീണ്ടും പിടിയിലായത്.

Comments