
കോട്ടയം : പാലാ നഗരസഭയില് വീണ്ടും നാടകീയ രംഗങ്ങള്ക്ക് അരേങ്ങയേറുന്നു.പാലാ നഗരസഭ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് .നഗരവികസന മുന്നണി സ്ഥാനാര്ത്ഥിയായി ബിജു മാത്യൂസും യുഡിഎഫ് സ്ഥാനാര്ത്ഥിയായി സെബാസ്റ്റ്യന് പനയ്ക്കലും മത്സരിക്കും.
ബിജു മാത്യൂസിനെ സ്ഥാനാര്ത്ഥിയാക്കിയതില് കോണ്ഗ്രസ് വിമത കൗണ്സിലര് ടോണി തൈപ്പറമ്പിലിന് അതൃപതിയുണ്ടെന്നാണ് വിവരം . ടോണിയെ അനുനയിപ്പിക്കാനുളള ശ്രമങ്ങള് എല്ഡിഎഫ് നേതൃത്വത്തിലുളള നഗരവികസന മുന്നണി തുടരുകയാണ്. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പോടെ നഗരസഭയിലെ മുന്നണി സമവാക്യങ്ങൾ കൂടുതൽ വ്യക്തമാകും. ടോണി തൈപ്പറമ്പിലിന്റ അന്തിമ നിലപാടും തിരഞ്ഞെടുപ്പ് ഫലത്തിൽ ശ്രദ്ധേയമാകും.
പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടത്. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചത്.
യു.ഡി.എഫ്. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കഴിഞ്ഞമാസം അവിശ്വാസത്തിലൂടെയാണ് പുറത്തായത്. പ്രതിപക്ഷമായ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് അഞ്ച് യു.ഡി.എഫ്. അംഗങ്ങൾ വോട്ടു ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അവിശ്വാസം പാസ്സായത്.







Comments