
ഹൈദരാബാദ്: ഗണേശോത്സവത്തിന്റെ ഭാഗമായി വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെ തെലുങ്കാനയില് ആറു വിദ്യാര്ത്ഥികള് മുങ്ങിമരിച്ചു. സംഗറെഡ്ഡി ജില്ലയിലുള്ള പതഞ്ചെരു മണ്ഡലത്തിലെ പെദ്ദകഞ്ചെര്ല ഗ്രാമത്തില് ഇന്നലെ വൈകിട്ട് 7 മണിക്കാണ് ദാരുണസംഭവം. മരിച്ചതെല്ലാം അനാഥാലയത്തിലെ കുട്ടികളാണ്. പത്താംക്ലാസ്സ്, ബിടെക്, പോളിടെക്നിക് വിദ്യാര്ത്ഥികളാണ് മരണമടഞ്ഞവര്.
ചടങ്ങുകളുടെ ഭാഗമായി ഗണേശ വിഗ്രഹം നിമഞ്ജനത്തിന് എത്തിയതായിരുന്നു ഇവര്. തടാകത്തില് ഇറങ്ങിയവര് ആഴത്തിലേക്ക് അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ചില വിദ്യാര്ത്ഥികള് നീന്തി രക്ഷപ്പെടുകയോ മറ്റുള്ളവര് രക്ഷപ്പെടുത്തുകയോ ചെയ്തെങ്കിലും, ആറ് പേര് ദാരുണമായി മുങ്ങിമരിച്ചു. മരിച്ചവര് കെയര് ഹോമിലെ അന്തേവാസികളും വിവിധ ക്ലാസുകളില് പഠിക്കുന്നവരുമായിരുന്നു മരിച്ച
പത്താം ക്ലാസ് വിദ്യാര്ത്ഥിയായ സിദ്ധാര്ത്ഥ്, നരസിംഹ രാജു (21), സുമന്ത് റെഡ്ഡി, ഗണേഷ്, ഉദയ് കിരണ്, ശ്യാം കുമാര് എന്നിവരാണ് മരണപ്പെട്ടത്. സുമന്ത് റെഡ്ഡി, ഗണേഷ്, ഉദയ് കിരണ്, ശ്യാം കുമാര് എന്നിവര് പോളിടെക്നിക് വിദ്യാര്ത്ഥികളാണ്. നരസിംഹ രാജു ബിടെക് വിദ്യാര്ത്ഥികളാണ്. ചടങ്ങിനായി മാനേജ്മെന്റ് ഔദ്യോഗിക അനുമതി വാങ്ങാത്തതിനെ തുടര്ന്ന് സിരീഷ മെമ്മോറിയല് ചാരിറ്റബിള് ട്രസ്റ്റിലെ വാര്ഡനെ അറസ്റ്റ് ചെയ്തു.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഗവര്ണര് ശിവ് പ്രതാപ് ശുക്ല, വനിതാ ശിശുക്ഷേമ മന്ത്രി സീതക്ക എന്നിവര് ദുരന്തത്തില് കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുകയും ഇരയായവരുടെ കുടുംബങ്ങള്ക്ക് പിന്തുണ നല്കാന് നിര്ദ്ദേശം നല്കുകയും ചെയ്തു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന സര്ക്കാര് ഉത്തരവിട്ടിട്ടുണ്ട്.







Comments