
തിരുവനന്തപുരം : ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ഒരു തരത്തിലും തെറ്റുകാരനല്ലെന്നും അദ്ദേഹം രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ബജറ്റ് ദിനത്തില്‍ കുറിപ്പ് പുറത്താക്കിയത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവുകൊണ്ട് മാത്രമാണെന്നും രേഖകള്‍ പുറത്തുപോയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ, സമാനമായ അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മുന്‍ സ്പീക്കര്‍മാരുടെ റൂളിങുകള്‍ വായിച്ചാല്‍ ഒരു വിവാദത്തിനും പ്രസക്തിയില്ലെന്നും ഐസക്ക് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കാനുളള കുറിപ്പുകളാണ് പുറത്ത് വന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.






