
മലപ്പുറം: ദുരന്തബാധിത മേഖലയായ വണ്ടൂരിലേക്കുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ ഇന്നത്തെ സന്ദർശനം മാറ്റിവെച്ചു. ചില സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സന്ദർശനം മറ്റന്നാളത്തേക്ക് മാറ്റിയത്.
അതിനിടെ, ഇന്നലെ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ പ്രദേശത്തെ മരണം അഞ്ചായി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടസ്ഥലം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കും.
ചെറുവെള്ളച്ചാട്ടത്തിന് സമീപം എത്തിയവരാണ് ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായത്. തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (27) എന്നിവരാണ് മരിച്ചത്.
കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ നഗർ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.







Comments