
മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എംപി. മലവെള്ളപ്പാച്ചിൽ ദുരന്തമുണ്ടായ ടി കെ നഗർ സന്ദർശിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലിനെതിരെ പ്രിയങ്ക പ്രതികരിച്ചത്.
തനിക്ക് ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇത്തരത്തിൽ സുരക്ഷാ സന്നാഹം ആവർത്തിച്ചാൽ സന്ദർശന വിവരം നേരത്തെ അറിയിക്കില്ലെന്നും അവർ വ്യക്തമാക്കി. ഒറ്റയ്ക്ക് വന്ന് പോകാൻ അറിയാമെന്നും പ്രിയങ്ക പറഞ്ഞു.
CRPF ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലിലാണ് പ്രിയങ്ക അതൃപ്തി അറിയിച്ചത്. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറഞ്ഞു.
പോത്തുകല്ലിലെ സജിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അപ്രതീക്ഷിതമായ സമയത്താണ് ടി കെ നഗറിൽ അപകടമുണ്ടായതെന്നും തികച്ചും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.







Comments