
തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യവാഹന യാത്രയെ വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇത്തരം സൗജന്യങ്ങള് അഴിമതിക്കും സ്വജനപക്ഷപാതത്തിനും അവസരം തുറന്നുകൊടുക്കുമെന്ന് വിമര്ശിച്ചു. ഒരു തെളിവുമില്ലാത്ത കേസുമായി വന്ന് ഇ.ഡി. പിണറായിയെയും കമ്യൂണിസ്റ്റ് പാര്ട്ടിയെയും തകര്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പറഞ്ഞു.
കെ.എം. ഷാജി സ്വകാര്യവാഹനം ഉപയോഗിച്ചത് സര്ക്കാരിന് ലാഭമാണെന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. ഇതേ പല്ലവിയാണ് മുഖ്യമന്ത്രിയുടേയും പ്രതികരണം. ഈ രീതി കേരളത്തിന് അപകടകരമാണ്. ഉദ്യോഗസ്ഥര്ക്ക് പോലും അഴിമതിയും സ്വജനപക്ഷപാതത്തിനും അവസരം ഒരുക്കും.
മാസപ്പടികേസ് ഒരു തെളിവും ഇല്ലാത്തതാണ്. കേസ് ഉയര്ത്തി പിണറായി വിജയനെയും പാര്ട്ടിയെയും തകര്ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേസില് ഒരു തെളിവും കയ്യിലില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും മാസപ്പടി കേസ് കമ്യുണിസ്റ്റ് പാര്ട്ടിയെ തകര്ക്കാനുള്ള നീക്കമാണെന്നും പറഞ്ഞു. മോഡി. ഇ.ഡി. വി.ഡി കൂട്ടുകെട്ട് ആരോപണം വീണ്ടും ഉയര്ത്തി.
ഇ.ഡി. അന്വേഷണം കേന്ദ്രസര്ക്കാരിന്റെ പതിവ് രീതിയാണ്. പിണറായിയെയും കമ്യൂണിസ്റ്റ് പാര്ട്ടിയെയും തകര്ക്കുന്നതിന് മോഡിയും അമിത്ഷായും നടത്തുന്ന നീക്കമാണ്. ഒരു തെളിവും ഇല്ലാത്ത കേസില് ഇ.ഡി. കള്ളക്കഥ മെനയുകയാണ്. ഏത് ഏജന്സി അന്വേഷണം നടത്തുന്നതിലും തങ്ങള്ക്ക് എതിര്പ്പില്ല. ഇതിനെതിരേ പ്രത്യയശാസ്ത്രപരമായ യുദ്ധം നടത്തുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.







Comments