
കോഴിക്കോട്: തിരുവമ്പാടിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് മറുപടിയായാണ് യുവമോർച്ചയുടെ പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാണിച്ചത്.
കുറ്റ്യാടി ജാനകിക്കാട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എസ്ഐആർ വിഷയത്തിലായിരുന്നു അമിത് ഷായ്ക്കെതിരായ പ്രതിഷേധം. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളും ഉണ്ടായി.
പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു പ്രതിഷേധം.







Comments