
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസും ഗതാഗത വകുപ്പും. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചുു.
അപകടത്തിനുശേഷം ഓടിക്കൂടിയ നാട്ടുകാരോട് സുഹൈൽ പറഞ്ഞത് 'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും' എന്നാണ്. കേസിൽ കർശന നടപടികൾക്ക് നിർദ്ദേശം നൽകിയെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. മരിച്ച ഗോപികയുടെ പോസ്റ്റ്മോർട്ടം അങ്കമാലി എൽ എഫ് ആശുപത്രിയിലും ഇയാസ് ദേവിക എന്നിവരുടെ പോസ്റ്റ്മോർട്ടം ആലുവ ജില്ലാ ആശുപത്രിയിലും നടക്കും. പോസ്റ്റ്മോർട്ടം നടപടികൾ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കാര് അമിത വേഗത്തിലായിരുന്നുവെന്ന് നെടുമ്പാശേരി സര്ക്കിള് ഇന്സ്പെക്ടര് അരുണ് കെ വി മാധ്യമങ്ങളോട് പറഞ്ഞു. കാര് ഡ്രൈവറായ യുവാവിന്റെ ലഹരി ഉപയോഗം തള്ളിക്കളയാനാവില്ലെന്നും രക്ത സാമ്പിള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സര്ക്കിള് ഇന്സ്പെക്ടര് പറഞ്ഞു. തൃക്കാക്കരയില് ജോലി ചെയ്യുന്ന ഇവര് മൂന്നും പേരും ചായ കുടിക്കാനായാണ് എയര്പോര്ട്ടിന് സമീപം എത്തിയത്. ചായ കുടിച്ച് വീട്ടിലേക്ക് പോകുമ്പോള് അമിത വേഗത്തിലെത്തിയ മിനി കൂപ്പര് വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന് തന്നെ ഇവരെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാഹന ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും സര്ക്കിള് ഇന്സ്പെക്ടര് പറഞ്ഞു.







Comments