
തലയാട്: എസ്റ്റേറ്റ് മുക്ക് തലയാട് റോഡിലെ തെച്ചി മരുതിന് ചുവടുഭാഗത്ത് കാട് തിങ്ങിനിറഞ്ഞും സുരക്ഷാസംവിധാനങ്ങളുടെ അഭാവത്തിലും യാത്രക്കാര് കടുത്ത ഭീതിയില്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള് കടന്നു പോകുന്ന ഈ പ്രധാന റോഡില് അപകടങ്ങള് പതിയിരിക്കുമ്പോഴും അധികൃതര് കാട്ടുന്ന അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.വന്യമൃഗശല്യവും കാടുമൂടിയ വഴികളും മരുതിന് ചുവട് ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേക്കും കാട് വളര്ന്നു പന്തലിച്ചുനില്ക്കുകയാണ്.
ഇതോടെ കാല്നടയാത്രക്കാര്ക്കും വാഹന െ്രെഡവര്മാര്ക്കും വഴിയരികിലെ കാഴ്ചകള് തീര്ത്തും മറഞ്ഞ അവസ്ഥയിലാണ്. രാത്രികാലങ്ങളില് കാട്ടില് നിന്ന് വന്യമൃഗങ്ങള് പെട്ടെന്ന് റോഡിലേക്ക് ചാടുന്നത് വലിയ അപകടങ്ങള്ക്കിടയാക്കുന്നു. മാസങ്ങള്ക്ക് മുന്പ് കാട്ടുപന്നിയിടിച്ച് ഒട്ടേറെ ബൈക്ക് യാത്രക്കാര്ക്ക് പരിക്കേറ്റിരുന്നു.
റോഡിലെ കാടുവെട്ടി തെളിക്കണമെന്നാവശ്യപ്പെട്ട് പലതവണ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര് കുറ്റപ്പെടുത്തുന്നു. കണ്ണില്പൊടിയിട്ട് സുരക്ഷാ ക്രമീകരണങ്ങള് റോഡിന്റെ ഒരുവശത്ത് അഗാധമായ താഴ്ചയുള്ള കൊടും വളവാണ് തെച്ചിവളവ്. വീതി കുറഞ്ഞ ഈ വളവില് ഒരേസമയം രണ്ടു വാഹനങ്ങള് എത്തുമ്പോള് സൈഡ് കൊടുക്കാന് പോലും സാധിക്കാത്ത സ്ഥിതിയാണ്.
ഇവിടെ അപകടങ്ങള് ഒഴിവാക്കാന് ശക്തമായ കോണ്ക്രീറ്റ് സംരക്ഷണ ഭിത്തിയോ ഉറപ്പുള്ള കൈവരികളോ സ്ഥാപിക്കണമെന്ന് പ്രദേശവാസികള് നിരന്തരം ആവശ്യപ്പെട്ടിരുന്നു.എന്നാല്, ജനങ്ങളുടെ കണ്ണില്പൊടിയിടുന്ന തരത്തില് റോഡിന്റെ അതിര്ത്തി തിരിക്കുന്ന രീതിയിലുള്ള ഏതാനും ചെറിയ ഇരുമ്പുകമ്പികള് (സിഗ്നല് കമ്പികള്) മാത്രമാണ് കരാറുകാരനും ഉദാ്യേഗസ്ഥരും ചേര്ന്ന് ഇവിടെ കുത്തിനിര്ത്തിയിരിക്കുന്നത്. ഒരു ബൈക്ക് തട്ടിയാല് പോലും തകര്ന്നു വീഴുന്ന ഇത്തരം കമ്പികള്ക്ക് നിയന്ത്രണം വിട്ടുവരുന്ന വലിയ വാഹനങ്ങളെ തടഞ്ഞുനിര്ത്താന് കഴിയില്ലെന്ന് നാട്ടുകാര് ചൂണ്ടിക്കാണിക്കുന്നു. വേഗത വര്ധിച്ചു അപകട സാധ്യത ഇരട്ടി റോഡ് അടുത്തിടെ നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത വലിയതോതില് വര്ധിച്ചിട്ടുണ്ട്.
ഇത് കൊടുംവളവുകളിലും താഴ്ചയുള്ള പ്രദേശങ്ങളിലും അപകടസാധ്യത ഇരട്ടിയാക്കുന്നു. നിയന്ത്രണം വിടുന്ന ഒരു വാഹനം താഴ്ചയിലേക്ക് മറിഞ്ഞാല് വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അടിയന്തരമായി റോഡിലെ കാടുകള് വെട്ടിമാറ്റാനും, തെച്ചിവളവില് ശക്തമായ കോണ്ക്രീറ്റ് സംരക്ഷണഭിത്തിയോ ഉറപ്പുള്ള ക്രാഷ് ബാരിയറുകളോ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികൃതര് തയ്ാറാകയണമെന്ന് പ്രദേശവാസികള് ശക്തമായി ആവശ്യപ്പെടുന്നു.



Comments