നെടുമ്പാശേരി: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും ആവണംകോട്, നെടുവന്നൂര്, എയര്പോര്ട്ട് മേഖലകളില് വന് നാശ നഷ്ടങ്ങള് സംഭവിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങളാണ് ഭൂരിഭാഗം ആളുകളുടെയും നാശനഷ്ടം സംഭവിച്ചത്.ആവണംകോട്ട് ബിജു കെ. മുണ്ടാടന്റെ വീട്ടില് 6 ഫാനും, ഇന്വെര്ട്ടര്, ടിവി, മോട്ടര് ലൈറ്റുകള് തുടങ്ങിയ ഉപകരണങ്ങള്ക്ക് ഇടിമിന്നലില് നാശനഷ്ടം സംഭവിച്ചു. കൂടാതെ നെടുവന്നൂരില് ട്രാന്സ്ഫോമര് കത്തി നശിച്ചു. എയര്പോര്ട്ട് മേഖലയില് സി. എസ്.എഫിന്റെ ഹോസ്റ്റലില് കെ.എസ്.ഇ.ബിയുടെ മീറ്റര് കത്തിനശിച്ചു. കൂടാതെ പല വീടുകളില് ലൈറ്റുകള്ക്ക് നാശനഷ്ടം സംഭവിച്ചു. കല്ലറ സിജു പോളിന്റെ വീട്ടില് ട്യൂബ് ലൈറ്റുകളും ഫാനുകളും ഇടിമിന്നലില് നാശനഷ്ടം സംഭവിച്ചു കൂടാതെ കരുമത്തി ഷാബുവിന്റെ വീട്ടിലെ ഫാനുകളും,മോട്ടറും ഇടിമിന്നലില് നാശനഷ്ടം സംഭവിച്ചു.




Comments