
കൂത്താട്ടുകുളം: എം.സി. റോഡില് കൂത്താട്ടുകുളം ബാബുജി ജംഗ്ഷനില് ആക്രിക്കടയിലേക്ക് കാര് ഇടിച്ചുകയറി അപകടം. അപകടത്തില് ആക്രിക്കടയുടെ ഒരു ഭാഗം തകര്ന്നു. ആര്ക്കും പരുക്കില്ല. ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണം. കോട്ടയത്ത് നിന്ന് കുട്ടമ്പുഴക്ക് പോവുകയായിരുന്ന കാറില് ഡ്രൈവര് മാത്രമാണ് ഉണ്ടായിരുന്നത്. ആക്രിക്കട ഭാഗത്ത് എപ്പോഴും നിരവധി ആളുകള് ബസ് കാത്തുനില്ക്കുന്ന സ്ഥലമാണ്. ഈ സമയം ഇവിടെ ആരും ഉണ്ടായിരുന്നില്ല. കട ഉടമ ഭക്ഷണം കഴിക്കാന് പോയ സമയത്താണ് അപകടമുണ്ടാകുന്നത്.



Comments