കാഞ്ഞിരമറ്റം: നാടിന്റെ കുടിവെള്ള സ്രോതസ്സുകള് സംരക്ഷിക്കവാനുള്ള പദ്ധതിയുമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുത്തൂറ്റ് ഫിനാന്സും സി.എസ്.ആര്.ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില് മുത്തൂറ്റ് ഫിനാന്സുമായി ചേര്ന്ന് നടപ്പിലാക്കുന്ന എന്റെ കുളം പദ്ധതിയുടെ ഭാഗമായുള്ള കുളങ്ങളുടെ നവീകരണ പ്രവര്ത്തനം തുടങ്ങി പദ്ധതിയില് ഉള്പ്പെടുത്തി നവീകരിക്കുന്ന ആദ്യത്തെ കുളമായ കാഞ്ഞിരമറ്റം ഡിവിഷനിലെ ക്രോസോത്ത് കുളത്തിന്റെ ശുചീകരണ പ്രവര്ത്തനങ്ങള് പൂര്ത്തീകരണ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുളങ്ങള് ഈ പദ്ധതിയില് നവീകരിക്കുന്നുണ്ട്. ആമ്പല്ലൂര് ഗ്രാമപഞ്ചായത്തിലെ അയ്യന്കോവില് കുളം ഈ പദ്ധതിയില് നവീകരിക്കുന്നുണ്ട്.നാടിന്റെ ജലസമൃദ്ധിയുംപരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികള് ഇനിയും ആവിഷ്കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് സി.ആര് ദിലീപ് കുമാര് അറിയിച്ചു.




Comments