
കൊച്ചി: മണീട് സംസ്കാരവേദിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന നാടകമേളയുടെ രണ്ടാംഘട്ടം നാളെ മുതല് 21 വരെ മണീട് ഗ്രാമപഞ്ചായത്ത് ഹാളില് നടക്കും.
കേരളത്തിലെ പ്രമുഖ നാല് നാടകസമിതികള് വിവിധ ദിവസങ്ങളിലായി നാടകങ്ങള് അവതരിപ്പിക്കും.ആദ്യദിനമായ നാളെ കായംകുളം കെ.പി.എ.സി.യുടെ 'അശ്വമേധം', തിങ്കളാഴ്ച തിരുവനന്തപുരം സൗപര്ണികയുടെ 'പടയോട്ടം', ചൊവ്വാഴ്ച കടയ്ക്കാവൂര് എസ്.എസ്. നടനസഭയുടെ 'ഈശ്വരന്റെ കഥ', സമാപനദിനമായ ബുധനാഴ്ച തിരുവനന്തപുരം മലയാളം നാടകവേദിയുടെ 'ഒരു സുന്ദര ദിവസം' എന്നീ നാടകങ്ങള് അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6.30യ്ക്കാണ് നാടകങ്ങള് ആരംഭിക്കുന്നത്. പ്രവേശനം സൗജന്യമാണ്.



Comments