
വൈപ്പിന്: ജില്ലാ ഫുട്ബോള് അസോസിയേഷന് അണ്ടര് 13 ജില്ലാ യൂത്ത് ലീഗ് ആരംഭിച്ചു. എളങ്കുന്നപ്പുഴ ഹയര് സെക്കന്ഡറി സ്കൂള് ഗ്രൗണ്ടില് നടക്കുന്ന ലീഗ് ജില്ലാ പഞ്ചായത്തംഗം വിവേക് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സെവന് ആരോസ് ഫുട്ബോള് അക്കാദമി രക്ഷാധികാരി പ്രസാദ് കാകന് അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബോള് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര് ശ്രീജിത്ത് കെ. എസ്., സെവന് ആരോസ് ഫുട്ബോള് അക്കാദമി ഡയറക്ടര് ബി വിനയരാജ് , മുന് ദേശീയ താരം ടെറി മറിയ സൂസ . നെല്സണ് ദേവസി തുടങ്ങിയവര് പ്രസംഗിച്ചു. ലോര്ഡ്സ് എഫ് എ കൊച്ചിനും സെവന് ആരോസ് ഫുട്ബോള് അക്കാദമിയുമായി നടന്ന വാശിയേറിയ ഉദ്ഘാടന മത്സരത്തില് 2 നെതിരെ 3 ഗോളുകള്ക്ക് സെവന് ആരോസ് ഫുട്ബോള് അക്കാദമി വിജയിച്ചു. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന മത്സരത്തില് ഫ്യൂച്ചര് ഫുട്ബോള് ക്ലബ്ബ്, പറവൂര് സിറ്റി സോക്കറുമായി ഏറ്റുമുട്ടും.



Comments