തൃപ്പൂണിത്തുറ: കുറച്ചു ദിവസങ്ങളായി ഇരുമ്പനം, തിരുവാങ്കുളം, ഏരൂര് തൃപ്പൂണിത്തുറ പ്രദേശങ്ങളില് വായു മലിനീകരണം രൂക്ഷമാണെന്ന് ട്രുറ പരാതിപ്പെട്ടു . പൊതുജനങ്ങള്ക്ക് കടുത്ത ആരോഗ്യ ഭീഷണി ഉയര്ത്തുന്ന രീതിയിലാണ് വായുമലിനീകരണം. എയര് ക്വാളിറ്റി ഇന്ഡക്സ് കുത്തനെ ഇടിഞ്ഞ് 228-നും 248-നും ഇടയിലുള്ള അപകടകരമായ അവസ്ഥയിലാണ്. ഇതുമൂലം പൊതുജനങ്ങള് അപകടകരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത് അതിരാവിലെ കട്ടിയുള്ള മൂടല്മഞ്ഞ് പോലെയുള്ള രാസ മലിനീകരണ വസ്തുക്കള് അന്തരീക്ഷത്തില് തങ്ങിനില്ക്കുകയും, കുഞ്ഞുങ്ങള്ക്കും,മുതിര്ന്നവര്ക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവര്ക്കും ശ്വാസതടസ്സം, തൊണ്ടവേദന, നെഞ്ചെരിച്ചില് എന്നിവ അനുഭവപ്പെടുന്നുണ്ട് .അമ്പലമുകള് വ്യവസായ മേഖലയില് നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്ക്കും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിനും നിവേദനം നല്കിയതായും,സംസ്ഥാന സര്ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും തൃപ്പൂണിത്തുറ രാജനഗരി യൂണിയന് ഓഫ് റെസിഡന്റ്സ് അസ്സോസിയേഷന് ചെയര്മാന് വി.പി. പ്രസാദും, കണ്വീനര്വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.




Comments