തലശേരി: പള്ളൂരില് വീടിന് തീപിച്ച് വന് നാശനഷ്ടം സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.ഇരുനില വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. നാട്ടുകാരും പോലീസും ഫയര്ഫോഴ്സും എം.എല്.എയും ചേര്ന്ന് രക്ഷാപ്രവര്ത്തനത്തനം നടത്തി.പള്ളൂര് പോലീസ് സ്റ്റേഷന് സമീപം ഹിഖുമ വിട്ടിനാണ് തീപിടിച്ചത്. ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഇരുനില വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ആളപായമില്ല.
ഇന്നലെ കാലത്ത് 11 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. വീട്ടില്നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധയില്പ്പെട്ട പ്രദേശവാസികള് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് നാട്ടുകാര് ചേര്ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള് നടത്തി. വിവരമറിഞ്ഞ് പള്ളൂര് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്ഫോഴ്സും സ്ഥലത്തെത്തിതീയണക്കാനുള്ള പ്രവര്ത്തനം തുടങ്ങി. തുടര്ന്ന് മാഹിയില്നിന്ന് രണ്ട് ഫയര്ഫോഴ്സ് യൂണിറ്റുകള് സ്ഥലത്തെത്തി തീയണച്ചു. സംഭവമറിഞ്ഞ് എംഎല്എ അഡ്വ. ടി. അശോക് കുമാറും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനങ്ങള് വിലയിരുത്തി.ലാപ്ടോപ്പില്നിന്നുണ്ടായ ഷോര്ട്ട് സര്ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയമുണ്ടെങ്കിലും കാരണം സ്ഥിരീകരിച്ചിട്ടില്ല. ഡെപ്യൂട്ടി തഹസില്ദാര് മനോജ് വളവില്, പള്ളൂര് വില്ലേജ് ഓഫീസര് മിനി, പന്തക്കല് വില്ലേജ് ഓഫീസര് പ്രസന്ന എന്നിവരും സ്ഥലം സന്ദര്ശിച്ചു. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.




Comments