കോട്ടയം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നു കേരള കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാനും മന്ത്രി മോന്സ് ജോസഫ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഒരു രാഷ്ട്രീയപാര്ട്ടിയുടെ ചട്ടുകമായി മാറുന്ന ഇന്നത്തെ സാഹചര്യത്തില് അദ്ദേഹം രാജിവച്ച് മാതൃക കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് നടക്കുന്ന ഡല്ഹിയില് നടക്കുന്ന സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് നടത്തിയ നൈറ്റ് മാര്ച്ച് ധര്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്ഗ്രസ് ജില്ല പ്രസിഡന്റ് ജയ്സണ് ജോസഫ് ഒഴുകയില് അധ്യക്ഷത വഹിച്ചു. പാര്ട്ടി സംസ്ഥാന സെക്രട്ടറി ജനറല് ജോയ് എബ്രഹാം സമര പ്രഖ്യാപനം നടത്തി. കുര്യാക്കോസ് പടവന്, വി.ജെ ലാലി, തോമസ് കണ്ണന്തറ, മാഞ്ഞൂര് മോഹന്കുമാര്, ബിനു ചെങ്ങളം, സന്തോഷ് അഗസ്റ്റിന് കാവുകാട്ട്, എ.കെ. ജോസഫ്, സി.വി തോമസുകുട്ടി, ജോര്ജ് പുളിങ്കാട്, ജോയ് ചെട്ടിശേരി ചെറിയാന് ചാക്കോ, അനില് തയ്യില്, മൈക്കിള് ജെയിംസ്, ശശിധരന് ശരണ്യ, ജെയിംസ് കുര്യന് എബി പൊന്നാട്ട്, സാബു പീടിയേക്കല്, ഷിബു പൂവേലി, ബാബു മുകാല സിബി കൊച്ചുപുര, ജോണി ഒറവങ്കര, ഷിജു പാറേടുക്കില്, ഡിജു സെബാസ്റ്റ്യന് തുടങ്ങിയവര് പ്രസംഗിച്ചു.





Comments