
പാലാ: ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി അനില്കുമാര്. പാലാ നെല്ലിയാനിയില് നിര്മ്മാണം പൂര്ത്തിയാക്കിയ മിനി സിവില് സ്റ്റേഷന് അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റവന്യു വകുപ്പിന്റെ കീഴില് 100 ദിവസത്തിനുള്ളില് 5,000 പട്ടയങ്ങള് നല്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതിനകം 11,000 പേര്ക്ക് പട്ടയം വിതരണം ചെയ്തു. കെട്ടിക്കിടന്ന രണ്ടര ലക്ഷത്തോളം തരംമാറ്റ അപേക്ഷകളില് 100 ദിവസം കൊണ്ട് 51,000 എണ്ണം പരിഹരിക്കാന് സാധിച്ചു.
നിലവിലുള്ള പല നിയമങ്ങളും കാലഹരണപ്പെട്ടതാണ്. ഭൂമി സംബന്ധമായ പ്രശ്നങ്ങള് നിയമപരമായി പരിഹരിക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തില് കാലോചിത വ്യവസ്ഥകളോടെയുള്ള രണ്ടാം ഭേദഗതി നിയമസഭയില് അവതരിപ്പിക്കും. നിയോജക മണ്ഡലത്തിലെ നിര്മ്മാണം മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള് പൂര്ത്തീകരിക്കുന്നതിനുള്ള എല്ലാ പിന്തുണയും ഉണ്ടാകും. 2012-ല് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയും മന്ത്രി കെ.എം മാണിയും ചേര്ന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
വര്ഷങ്ങള്ക്കുശേഷം മാണി സി.കാപ്പനിലൂടെ സിവില് സ്റ്റേഷന് അനക്സ് പൂര്ത്തീകരിച്ച് നാടിന് സമര്പ്പിക്കാന് കഴിഞ്ഞത് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.സിവില് സ്റ്റേഷന് അനക്സിനോട് ചേര്ന്നുള്ള ലയണ്സ് ക്ലബ്ബിന്റെ കെട്ടിടവും സ്ഥലവും ഏറ്റെടുത്ത് കൂടുതല് ഓഫീസുകള് ഇവിടേക്ക് മാറ്റണമെന്ന് സമ്മേളനത്തില് അധ്യക്ഷത വഹിച്ച മാണി സി.കാപ്പന് എം.എല്.എ ആവശ്യപ്പെട്ടു.
മന്ത്രി മോന്സ് ജോസഫ് വിവിധ ഓഫിസുകളുടെ ഉദ്ഘാടനം നിര്വഹിച്ചു. ജോസ് കെ.മാണി എം.പി, എം.ജെ.സെബാസ്റ്റ്യന് എം.എല്.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാകളക്ടര് ചേതന്കുമാര് മീണ, ജോസ് പ്ലാക്കൂട്ടം, ജോയി സ്കറിയ, ബിന്ദു സുരേന്ദ്രന്, മായാ രാഹുല്, റൂബി ജോസ്, കെ.കെ.ശാന്താറാം, ലാലി സണ്ണി, സുധ ഷാജി, പ്രിന്സ് കുര്യത്ത്, ബിന്സി ടോമി, ജോസി ജോസഫ്, ജോമി ബെന്നി, സുബി സുരേഷ്, ആശ റിജു, ജോമി ബെന്നി, ഷെയ്സ് ജോസഫ്, എ.ഡി.എം സോളി ആന്റണി, പാലാ ആര്.ഡി.ഒ ഷാഹിന രാമകൃഷ്ണന്, തഹസില്ദാര് സജിമോന് മാത്യു, ടി.ഒ.ചാക്കോ, എന്.സുരേഷ്, സജേഷ് ശശി, പി.കെ.ഷാജുകുമാര്, ജോര്ജ് പുളിങ്കാട്, പീറ്റര് പന്തലാനി, ടോബിന് കെ. അലക്സ്, ബേബി ഊരകത്ത്, മാത്യു സിറിയക്, സി.ജി വിജയകുമാര്, എം.പി.കൃഷ്ണന് നായര് എന്നിവര് പ്രസംഗിച്ചു.




Comments