വൈക്കം: വൈക്കം പോലീസ് സര്ക്കിള് ഓഫീസില് വിജിലന്സ് നടത്തിയ മിന്നല് പരിശോധനയില് വന് സാമ്പത്തിക ക്രമക്കേടുകള് കണ്ടെത്തി. സേ്റ്റഷന് പരിധിയിലുള്ള ടിപ്പര്, ടോറസ് ലോറിക്കാരില് നിന്നും, മണ്ണ് മാഫിയകളില് നിന്നും, സേ്റ്റഷനില് രജിസ്റ്റര് ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില് നിന്നും വ്യാപകമായി നേരിട്ടും ഓണ്ലൈന് മുഖേനയും സി.ഐ ഷമീര് ഖാന് കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് വിജിലന്സിന് ഞെട്ടിക്കുന്ന വിവരങ്ങള് ലഭിച്ചത്.
കഴിഞ്ഞ മാസം അഞ്ചിന് ഷമീര് ഖാന് കനറ ബാങ്ക് വൈക്കം ശാഖയില് ആസാം സ്വദേശിയുടെ ആധാറും പാന് കാര്ഡും ഉപയോഗിച്ചാണ് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഈ അക്കൗണ്ട് പ്രവര്ത്തിപ്പിക്കാന് നല്കിയതാകട്ടെ മറ്റൊരാളുടെ ഫോണ് നമ്പറും. ഏഴു മുതല് പണം വന്നു തുടങ്ങിയ അക്കൗണ്ടിലേക്ക് ഇന്നലെ വരെ രണ്ടരലക്ഷം രൂപയോളം കൈക്കൂലി ഇനത്തില് എത്തിയെന്നാണ് വിജിലന്സ് സംഘം കണ്ടെത്തിയിട്ടുള്ളത്.
ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള് അറിയുന്നതിനായി കനറ ബാങ്ക് ശാഖയിലും വിജിലന്സ് പരിശോധന നടത്തി. കൃത്യമായ തുക ഓരോ ദിവസവും എ.ടി.എം കൗണ്ടറില് നിന്നും ഷമീര് ഖാന് പിന്വലിച്ചിരുന്നു. ഹെല്മെറ്റും മാസ്കും ധരിച്ചാണ് ഇദ്ദേഹം എ.ടി.എം കൗണ്ടറില് കയറിയിരുന്നത്. ഇതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും വിജിലന്സിന് ലഭിച്ചു. അക്കൗണ്ട് തുടങ്ങാന് നല്കിയ നമ്പറുള്ള മൊബൈല് ഫോണും, എ.ടി.എം കാര്ഡും ഷമീര് ഖാനില്നിന്നും പിടിച്ചെടുത്തു.
വിജിലന്സ് എസ്.പി ആര്.ബിനുവിന്റെ നേതൃത്വത്തില് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. വിജിലന്സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില് കുറച്ചു ദിവസങ്ങളിലായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. വിജിലന്സ് പോലീസ് സൂപ്രണ്ട് ആര്.ബിനുവിന്റെ നിര്ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ടി.ആര് പ്രദീപ് കുമാര്, ഇന്സ്പെക്ടര്മാരായ സജു പി.ദാസ്, രമേഷ് കുമാര്, അനില്കുമാര്, മനു വി.നായര്, എസ്ഐമാരായ അനില്, രാജീവ്, എ.എസ്.ഐമാരായ അരുണ്ചന്ദ്, ഷൈജു കുരുവിള, കെ.എ അനൂപ്, രജീഷ്, പ്രദീപ്, ജോഷി ഇഗ്നേഷ്യസ്, ഗിരീഷ് കുമാര്, സുരേഷ്, രാജേഷ്, വി.ജാന്സി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്കിയത്.





Comments