
പാലാ: ഇടിമിന്നലേറ്റ് അകാലത്തില് വിടപറഞ്ഞ ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തന് അനുസ്മരണംനാളെ രാവിലെ 9.30 ന് പാലാ മില്ക്ക്ബാര് ഓഡിറ്റോറിയത്തില് നടക്കും.തൃശൂര് പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാന് ഭാഗ്യം ലഭിച്ച പല്ലാട്ട് ബ്രഹ്മദത്തന്റെ ദേഹവിയോഗം പൂരപ്രേമികള്ക്ക് തീരാദുഃഖമാണ് സൃഷ്ടിച്ചത്.
അഴകും തലയെടുപ്പും ശാന്ത സ്വഭാവം കൊണ്ടും ബ്രഹ്മദത്തന് പകരക്കാരനാകാന് അധികം നാട്ടാനകള് കേരളത്തില് ഇല്ല. ഉത്സവപറമ്പുകളില്ഒഴിവാക്കാനാവാത്ത താരമായ ബ്രഹ്മദത്തന് വര്ഷങ്ങളായി ളാലത്തപ്പന്റെ തിടമ്പേറ്റിയ ഓര്മ്മകള് പങ്കു വെക്കുന്നതിന് പാലായിലെ പൗരാവലി ഒത്തുചേര്ന്ന് നാളെ അനുസ്മരണം നടത്തുമെന്ന് പൗരസമിതി ഭാരവാഹികളായ പി.എന്.പരമേശ്വരന് നായര് പുത്തൂര്, നാരായണന് കുട്ടി അരുണ് നിവാസ്,ഉണ്ണിഅശോക.ടി.എന് രാജന് എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു. മാണി സി. കാപ്പന് എം.എല്.എസമ്മേളന ഉദ്ഘാടനം ചെയ്യും. മുനിസിപ്പല് ചെയര്പേഴ്സണ് മായ രാഹുല് അദ്ധ്യക്ഷത വഹിക്കും.




Comments