More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kottayam
Loading...

തട്ടുകട ജീവനക്കാരന്‌ കുത്തേറ്റു രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ല

Authored by Web Desk | Last updated: 17 Oct 2026, 5:19 AM | 1 min read

Print
തട്ടുകട ജീവനക്കാരന്‌ കുത്തേറ്റു  രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ല
കോട്ടയം: രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ലാതാകുന്നു. സന്ധ്യമയങ്ങിയാല്‍ നഗരത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യ വിരുദ്ധ കൈയടക്കുന്നുവെന്ന പരാതി നിലനില്‍ക്കേ തട്ടുകട ജീവനക്കാരനു കുത്തേറ്റു.

കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിനു സമീപത്തെ തട്ടുകടയിലെ ജീവനക്കാരാണു കുത്തേറ്റത്‌. ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ മടങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്‌ ആക്രമണം. പരുക്കേറ്റ തട്ടുകട ജീവനക്കാരനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ തീയേറ്ററില്‍ നിന്നു സെക്കന്റ്‌ ഷോ കഴിഞ്ഞെത്തിയ സംഘമാണ്‌ ആക്രമണത്തിനു പിന്നില്ലെന്നാണു സൂചന. വെസ്‌റ്റ് പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇത്തരം സംഭവങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിക്കുകയാണെന്നു പരാതിയുണ്ട്‌.

തിരുനക്കര മൈതാനം, സെന്‍ട്രല്‍ ജങ്‌ഷന്‍, കെ.എസ്‌.ആര്‍.ടി.സി. എന്നിങ്ങനെ രാത്രിയില്‍ തിരക്കുള്ള സ്‌ഥലങ്ങളിലെല്ലാം സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിക്കുകയാണ്‌. സ്‌ഥിരമായി എത്തി യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ മുതല്‍ മദ്യലഹരിയില്‍ എത്തുന്നവര്‍ വരെ തമ്പടിക്കുന്നത്‌ ഈ പ്രദേശങ്ങളിലാണ്‌. പ്രദേശങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും ഇവരുടെ ശല്യത്തിന്‌ ഇരയാകുകയാണ്‌. ശല്യം വര്‍ധിച്ചതോടെ ഇവിടേയ്‌ക്ക് കുടുംബസമേതമായി എത്തിയിരുന്നുവര്‍ വരാതായതോടെ വ്യാപാരത്തെയും ബാധിച്ചിരിക്കുകയാണ്‌.

ചില തട്ടുകട ഉടമകള്‍ ഇത്തരം സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയുണ്ട്‌. അക്രമികള്‍ക്കു രാത്രിയില്‍ സംരക്ഷണമൊരുക്കുന്നത്‌ ഇവരില്‍ ചിലരാണത്രേ. പോലീസ്‌ സംശയിച്ചെത്തിയാല്‍ തൊഴിലാളിയെന്ന വ്യാജേന ഇവര്‍ കടകളില്‍ കൂടും. ഭക്ഷണം കഴിക്കാനെത്തുന്നവരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ഇവരുടെ പതിവാണ്‌.ഇത്തരം പ്രശ്‌നങ്ങള്‍ സജീവമായതോടെ നഗരത്തിലെ തട്ടുകടകളുടെ പ്രവര്‍ത്തന സമയത്തില്‍ നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തട്ടുകളുടെ പ്രവര്‍ത്തനം ഏഴു മുതല്‍ 12 വരെയയാണ്‌ നിജപ്പെടുത്തിയത്‌. എന്നാല്‍, നിയന്ത്രണം തുറക്കുന്ന സമയത്തു മാത്രമായി ചുരുങ്ങിയെന്നും രാത്രി വൈകിയും പല തട്ടുകടളും പ്രവര്‍ത്തിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍; അനുഗ്രഹം തേടി ആയിരങ്ങള്‍

വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍; അനുഗ്രഹം തേടി ആയിരങ്ങള്‍

ഗജരത്നം പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍ അനുസ്‌മരണം നാളെ

ഗജരത്നം പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍ അനുസ്‌മരണം നാളെ

ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി എ.പി. അനില്‍കുമാര്‍

ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി എ.പി. അനില്‍കുമാര്‍

No Image

വൈക്കം സി.ഐ. ഓഫീസ്‌ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത്‌ വന്‍ക്രമക്കേടുകള്‍

No Image

ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കപ്പെടണം: മോന്‍സ്‌ ജോസഫ്‌

No Image

അന്തര്‍സംസ്‌ഥാന ബസ്‌ സര്‍വീസുകള്‍ വളരാതെ കെ.എസ്‌.ആര്‍.ടി.സി; കൂണുപോലെ സ്വകാര്യ ബസുകള്‍ ചെന്നൈ റൂട്ടില്‍ ബസില്ലാതെ കെ.എസ്‌.ആര്‍.ടി.സി.

Comments