കല്പ്പറ്റ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ്കുമാര് രാജിവെക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കേരള കോണ്ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് കേരളത്തിലെ പതിനാല് ജില്ലകളിലും ആഹ്വാനം ചെയ്ത പ്രതിഷേധ മാര്ച്ചും ധര്ണ്ണയും കല്പ്പറ്റയില് നടത്തി.
വോട്ടര് പട്ടിക ശുദ്ധീകരണത്തിന്റെ പേരില് പതിമൂന്ന് കോടിയാളം മതന്യൂനപക്ഷങ്ങളുടെ വോട്ടുകള് വെട്ടിനിരത്തുകയും ബി.ജെ.പി അനുകൂല വോട്ടുകള് അനധികൃതമായി കുട്ടിചേര്ക്കുകയും ചെയ്ത് ഭരണകൂടത്തിന്റെ താല്പ്പര്യങ്ങള്ക്ക് കുടപിടിക്കുന്ന വിധത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റ സ്വയം ഭരണാധികാരം അടിയറവ് വെക്കപ്പെട്ടിരിക്കുന്നു വോട്ടര്പട്ടികയിലെ തിരുമറികളും പ്രത്യേക തീവൃപുനപരിശോധനകളുടെ (എസ്.ഐ.ആര്) മറവില് കോടിക്കണക്കിന് വോട്ടര്മാരെ മാറ്റിനിര്ത്താനുള്ള ശ്രമങ്ങളും നമ്മുടെ ജനാധിപത്യ സംവിധാനത്തിന് മേല്പതിച്ച കറുത്തപാടുകള് ആണ്. ഈ സാഹചര്യത്തില് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ്കുമാര് രാജിവെക്കണമെന്ന് ധര്ണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പാര്ട്ടി ജില്ല പ്രസിഡണ്ട് ജോസ്ഫ് കളപ്പുര ആവിശ്യപ്പെട്ടു. ജോസ് തലച്ചിറ അധ്യക്ഷത വഹിച്ചു.
സ്റ്റീഫന് സാജു, ലിന്റൊ കുര്യാക്കോസ്, ബിജു ഏലിയാസ്, സച്ചിന് സുനില്, ജോണി കൈതമറ്റം, ദീപു ജെയിംസ്, പി.വി. ബിജു, അഷറഫ്. സി.പി, മാത്യു കടുപ്പില്, എ.ജെ. ബേബി, കുര്യന്. എം.റ്റി, അജീഷ് കീരികുന്നേല്, സ്മിത പൗലോസ്, അബ്ദു റഹിമാന് പ്രസംഗിച്ചു.




Comments