
കല്പ്പറ്റ: ജില്ലയില് ലഹരി വസ്തുക്കളുടെ ഉല്പ്പാദനം, ഉപഭോഗം, വിപണനം, കടത്ത് എന്നിവ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ തല നാര്ക്കോ കോര്ഡിനേഷന് സെന്റര് മെക്കാനിസം കമ്മിറ്റിയുടെ യോഗം ചേര്ന്നു.
ജില്ലാ കലക്ടര് വി. ചെല്സസിനി ഐ.എ.എസ് ചെയര്പേഴ്സണും ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര് ഐ.പി.എസ് കണ്വീനറുമായ നാര്കോടിക് കോര്ഡിനേഷന് കമ്മിറ്റി മീറ്റിങ്ങില് കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിക്കെതിരെ വിവിധ വകുപ്പുകള് നടത്തിയ പ്രവര്ത്തനങ്ങള് വിലയിരുത്തി.
വരും ദിവസങ്ങളില് ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള് കൂടുതല് ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. നാര്കോട്ടിക് സെല് ഡി.വൈ.എസ്.പി ടി. മനോഹരന്, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ, ഐ.ടി.ഡി.പി, ഡി.ടി.പി.സി തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികള് യോഗത്തില് പങ്കെടുത്തു.



Comments