കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഹ്യൂമന് വേള്ഡ് ഫോര് അനിമല്സ് ഇന്ത്യയുടെയും സഹകരണത്തോടെ കോട്ടത്തറ ചീരകത്ത് നിര്മ്മിക്കുന്ന വളര്ത്തു മൃഗങ്ങള്ക്കായുള്ള അഭയ കേന്ദ്രത്തിന്റെ തറക്കല്ലിടല് ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിര്വഹിക്കും.
എം.എല്.എ ഉഷ വിജയന് അധ്യക്ഷയാകുന്ന പരിപാടിയില് എം.പി പ്രിയങ്ക ഗാന്ധി, എം.എല്.എ ഐ.സി. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര് വി. ചെല്സാസിനി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര് സെക്രട്ടറി ഡോ. ശേഖര് കുര്യാക്കോസ്, കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, ഹ്യൂമന് വേള്ഡ് മാനേജിങ് ഡയറക്ടര് ആലോക്പര്ണ സെന്ഗുപ്ത, ത്രിതല പഞ്ചായത്ത് അംഗങ്ങള്, ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്, രാഷ്ര്ടീയ പാര്ട്ടി പ്രതിനിധികള് പങ്കെടുക്കും.




Comments