More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Wayanad
Loading...

ഗവ.മെഡിക്കല്‍ കോളജ്‌; ജനകീയ ആക്ഷന്‍ കൗണ്‍സില്‍ എം.പി ഓഫിസ്‌ മാര്‍ച്ച്‌ നടത്തി

Authored by Web Desk | Last updated: 17 Oct 2026, 5:21 AM | 1 min read

Print
കല്‍പ്പറ്റ: സംസ്‌ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി(എസ്‌.എച്ച്‌.ആര്‍.പി.സി) സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വയനാട്‌ മെഡിക്കല്‍ കോളജ്‌ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രിയങ്ക ഗാന്ധി എം.പിയുടെ കൈനാട്ടി ഓഫിസിലേക്ക്‌ മാര്‍ച്ചും തുടര്‍ന്ന്‌ ധര്‍ണയും നടത്തി. മെഡിക്കല്‍ കോളജ്‌ മടക്കിമലയ്‌ക്ക് സമീപം സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ സ്‌ഥാപിക്കണമെന്ന ആവശ്യത്തില്‍ എം.പി നിലപാട്‌ വ്യക്‌തമാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ഹെഡ്‌ പോസ്‌റ്റ് ഓഫിസ്‌ പരിസരത്ത്‌ ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. എം.പി ഓഫിസ്‌ പടിക്കല്‍ ധര്‍ണ എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ ഘടകം രക്ഷാധികാരി അഡ്വ.വി.പി. എല്‍ദോ ഉദ്‌ഘാടനം ചെയ്‌തു. മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ യു.ഡി.എഫ്‌ ജില്ലാ നേതൃത്വത്തിന്‌ വ്യക്‌തമായ നയം ഇല്ലാത്തതാണ്‌ ജനപ്രതിനിധികള്‍ക്ക്‌ നിലപാട്‌ അറിയിക്കുന്നതില്‍ പ്രധാന തടസമെന്ന്‌ അദ്ദേഹം പറഞ്ഞു.

മടക്കിമലയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടതുമായ മെഡിക്കല്‍ കോളജ്‌ പദ്ധതി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ ഇല്ലാത്ത പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ പറഞ്ഞ്‌ അട്ടിമറിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രി താത്‌കാലികമായി മെഡിക്കല്‍ കോളജായി ഉയര്‍ത്തി. ഇത്‌ എന്തിനാണെന്ന്‌ ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കണം. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി നാല്‌ മാസം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിന്‌ സ്‌ഥിരനിര്‍മാണം മടക്കിമലയില്‍ നടത്തണമെന്ന ആവശ്യത്തോട്‌ ജില്ലയില്‍ നിന്നുള്ള മന്ത്രിയും എം.പിയും ബത്തേരി എം.എല്‍.എയും പ്രതികരിക്കുന്നില്ല. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നാല്‌ നിവേദനങ്ങള്‍ക്ക്‌ മറുപടി നല്‍കാനുള്ള മര്യാദപോലും എം.പി കാണിച്ചില്ല. അടുത്ത ഘട്ടത്തില്‍ ബത്തേരി എം.എല്‍.എയുടെ ഓഫിസിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും അഡ്വ.എല്‍ദോ പറഞ്ഞു.

എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്‌, ചെയര്‍മാന്‍ ഡോ.എം. ബാലകൃഷ്‌ണന്‍, വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. യാസിന്‍ ഒമര്‍, കെ.കെ.എസ്‌. നായര്‍, ജോണി പാറ്റാനി, കെ.വി. പ്രകാശ്‌, കെ.എന്‍. ശ്രീധരന്‍, അഡ്വ.ഷീബ മാത്യു പ്രസംഗിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലഹരിക്കെതിരേ കൈകോര്‍ക്കാന്‍ വിവിധ വകുപ്പുകള്‍; എന്‍കോര്‍ഡ്‌ യോഗം ചേര്‍ന്നു

ലഹരിക്കെതിരേ കൈകോര്‍ക്കാന്‍ വിവിധ വകുപ്പുകള്‍; എന്‍കോര്‍ഡ്‌ യോഗം ചേര്‍ന്നു

അമ്പലവയലില്‍ ഹെലിപ്പാഡ്‌ നിര്‍മ്മാണം ആരംഭിച്ചു

അമ്പലവയലില്‍ ഹെലിപ്പാഡ്‌ നിര്‍മ്മാണം ആരംഭിച്ചു

ബത്തേരി താലൂക്ക്‌ ആശുപത്രിയില്‍ ഡോക്‌ടര്‍മാരില്ല; ദുരിതത്തിലായി രോഗികള്‍

ബത്തേരി താലൂക്ക്‌ ആശുപത്രിയില്‍ ഡോക്‌ടര്‍മാരില്ല; ദുരിതത്തിലായി രോഗികള്‍

No Image

തുരങ്കപാത: മേപ്പാടിയില്‍ കര്‍മസമിതി ധര്‍ണ 18ന്‌

No Image

ഷെല്‍ട്ടര്‍ ഹോമിന്‌ മന്ത്രി ടി. സിദ്ദീഖ്‌ ഇന്ന്‌ തറക്കല്ലിടും

No Image

തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ രാജിവെക്കണം: കേരള കോണ്‍ഗ്രസ്‌

Comments