കല്പ്പറ്റ: കള്ളാടി-ആനക്കാംപൊയില് തുരങ്കപാത കര്മസമിതി 18ന് വൈകുന്നേരം 4.30ന് മേപ്പാടി ടൗണില് ധര്ണ നടത്തും. കള്ളാടി മണ്ണിടിച്ചില് ദുരന്തത്തെത്തുടര്ന്ന്് നിര്ത്തിവച്ച തുരങ്കപാത നിര്മാണം ഉടന് പുനരാരംഭിക്കണമെന്ന ആവശ്യവുമായാണ് ധര്ണയെന്ന് കര്മ സമിതി കണ്വീനര് കെ.പി. ഹൈദര് അലി, ചെയര്മാന് പി. മുനീര്, ട്രഷറര് ഷൈജു കാവുങ്കല്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം റഫീഖ് കടൂര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. വിദ്ഗധ സമിതി മുഖ്യമന്ത്രിക്കു സമര്പ്പിക്കുന്ന റിപ്പോര്ട്ടില് തുരങ്കപാത നിര്മാണം പുനരാരംഭിക്കുന്നതിന് സഹായകമായ ശിപാര്ശകളല്ല ഉള്ളതെങ്കില് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് കര്മ സമിതി നേതൃത്വം നല്കും.കള്ളാടി ഭാഗത്ത് പ്രാരംഭഘട്ട പ്രവൃത്തിക്കിടെയാണ് മണ്ണിടിഞ്ഞത്. ഇതേത്തുര്ന്ന് തുരങ്ക നിര്മാണം നിര്ത്തിവച്ചിട്ട് 100 ദിവസം പിന്നിട്ടു.
ആനക്കാംപൊയില് ഭാഗത്ത് വലത് ടണല് 120 ഉം ഇടത് ടണല് 20 ഉം മീറ്ററിലധികം നിര്മിച്ചിരുന്നു. പ്രദേശവാസികളുടെ പൂര്ണ സുരക്ഷ ഉറപ്പുവരുത്തി നിര്മാണം അടിയന്തരമായി പുനരാരംഭിക്കണം. ജില്ലയുടെ വികസനത്തില് നാഴികക്കല്ലാകുന്നതാണ് തുരങ്കപാത. കോട്ടപ്പടി, വെള്ളരിമല വില്ലേജുകളുടെ ഭാഗങ്ങള് പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്ുന്നയതില് ജനങ്ങള്ക്കുള്ള ആശങ്ക പരിഹരിക്കണമെന്നും കര്മ സമിതി ഭാരവാഹികള് ആവശ്യപ്പെട്ടു.




Comments