
ബത്തേരി: സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ആധുനിക സംവിധാനത്തോടെ അമ്പലവയലില് ഹെലിപ്പാഡിന്റെ നിര്മ്മാണപ്രവൃത്തി ആരംഭിച്ചു. അമ്പലവയല് ടൗണിന് 200 മീറ്റര് മാത്രം അകലെയാണ്, പോലീസ് സേ്റ്റഷന് റോഡില് കേരള കാര്ഷിക സര്വ്വകലാശാലയുടെ സ്ഥലത്താണ് ഹെലിപ്പാഡിന്റെ നിര്മ്മാണം നടക്കുന്നത്.
ഇന്ത്യന് നേവിയുടെ ഉള്പ്പെടെ വലിയ ഹെലികോപ്റ്ററുകള്ക്ക് പോലും ലാന്ഡ് ചെയ്യാന് കഴിയുന്ന സൗകര്യത്തോടെയാണ് ഹെലിപ്പാഡിന്റെയും, റോഡിന്റെയും നിര്മ്മാണം നടക്കുന്നത്. സംസ്ഥാന ദുരന്തനിവാരണതോറിറ്റി ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണകൂടവും, അമ്പലവയല് ഗ്രാമപഞ്ചായത്തും പദ്ധതിയുടെ നടത്തിപ്പിനായി സജീവമായി രംഗത്തുണ്ട്. വയനാടിന്റെയും പ്രത്യേകിച്ച അമ്പലവയലിന്റെയും സമഗ്ര വികസനത്തിന് പദ്ധതി പ്രയോജനപെടുമെന്ന് അമ്പലവയല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്.സി. കൃഷ്ണകുമാര് പറഞ്ഞു.
പ്രകൃതി ക്ഷോഭവും, പ്രതികൂല കാലാവസ്ഥയും കാരണം പ്രതിസന്ധി ഉണ്ടാവുമ്പോള് അടിയന്തര സഹായം എത്തിക്കാനും, വി.വി.ഐ.പി കളുടെ സന്ദര്ശനത്തിനും, ടൂറിസം മേഖലയുടെ വളര്ച്ചക്കും ഹെലിപ്പാട് യാഥാര്ഥ്യമാവുന്നതോടെ വലിയ മുതല്ക്കൂട്ടാവും. അമ്പലവയലിന് വലിയവികസന നേട്ടമാവുമെന്നും നവംബര് പകുതിയോടെ പണി പൂര്ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്ക്കൊപ്പം ഹെലിപ്പാഡ് നിര്മ്മാണ സ്ഥലം സന്ദര്ശിച്ച പ്രസിഡന്റ് എന്.സി. കൃഷ്ണകുമാര് അറിയിച്ചു. ബീന അബു, കെ.കെ. ബാബു, ഷഫീക്ക് പി. സിജി, റജില, റംല, നിഷ, ജിന്സി. എം, ആമിന സ്ഥലം സന്ദര്ശിച്ചു.



Comments