
കൊച്ചി: ദുരൂഹസാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ബാഗും മൊബൈല്‍ ഫോണും കണ്ടെത്താന്‍ കൊച്ചി കായലില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന. ഗോശ്രീ പാലത്തിന്റെ അടിയില്‍ രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. മിഷേലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതോടെ ദുരൂഹതകള്‍ നീക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
നിലവില്‍ ഉള്ള തെളിവുകള്‍ പ്രകാരം ഞായറാഴ്ച ഏഴേമുക്കാലോടെയാണ് മിഷേല്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലില്‍ ചാടിയെന്നാണ് പോലീസ് കരുതുന്നത്. മിഷേലിന്റെ മരണം ആത്മഹത്യയെന്ന് നിഗമനത്തിലെത്തിയെങ്കിലും കാരണമെന്താണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.






