
ന്യൂഡല്‍ഹി: ജോലി സ്ഥലത്തെ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മഹരാഷ്ട്ര സര്‍ക്കാരിന്റെ നടപടി. സമരത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഇന്നു വൈകുന്നേരത്തിനുള്ള ജോലിയില്‍ പ്രവേശിക്കണമെന്നും പ്രവേശിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് കൂട്ടാക്കാതെ സമരം തുടര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ സമരം നടത്തുന്ന ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് ആശുപത്രികളില്‍ എത്തിയത്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതരായി ജോലിചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. മര്‍ദ്ദനത്തിന് ഇരയാകുന്ന ഡോക്ടര്‍മാരോടു ആര്‍ക്കും സഹാനുഭൂതി ഇല്ലെന്നും അവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് ഡോക്ടേസ് അസോസിയേഷന് പ്രസിഡന്റ് ഡോ. വിജയ് ഗുര്‍ജന്‍ പറഞ്ഞത്.
മഹാരാഷ്ട്രയില്‍ രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമം നേരിട്ടതിനെ തുടര്‍ന്ന് എഐഐഎംഎസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാല് ദിവസമായി സമരം നടത്തി വരുകയാണ്.






