
ന്യൂഡല്‍ഹി: നെഹ്രുകോളേജ് ചെയര്മാന് പി കൃഷ്ണദാസിനു ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് ഹോസ്റ്റലില്‍ മരണമടഞ്ഞ ജിഷ്ണു പ്രണോയ് യുടെ മാതാവ് സുപ്രീംകോടതിയില്‍. ഇന്നലെ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാവ് സുപ്രീംകോടതിയിലെത്തിയത്.
സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും മറ്റൊരു ജിഷ്ണുവിന് കൂടി ഈ ഗതി വരരുതെന്നും മഹിജ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി മാറിയെന്നാണ് പരാതി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം. സ്വാശ്രയ കോളേജുകളിലെ ഇടിമുറികളെക്കുറിച്ച് അന്വേഷിക്കണമെന്നും കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പോലീസിന്റെ നടപടിയില്‍ കാര്യമായ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പാലക്കാട് ലക്കിടി ജവാഹര്‍ ലോ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്്്ണദാസ് ഉള്‍പ്പെടെ അഞ്ചു പേരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരെയും തിങ്കളാഴ്ച ഹൈക്കോടതി അറസ്റ്റ് ചെയ്തിരുന്നു.






