
ധര്‍മ്മശാല: ഏറെ നിര്‍ണ്ണായകവും അവസാനത്തേതുമായ നാലാം ടെസ്റ്റിന് ഒരു ദിവസം മുമ്പ് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമയുമായി എന്തിനാണ് മൂക്കുരസല് നടത്തിയതെന്നതിന് വിശദീകരണവുമായി ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത്. മത്സര തലേന്ന് റിലാക്സ് മൂഡിലായ മകലൂഡ് ഗഞ്ചിലെ അദ്ദേഹത്തിന്റെ ക്ഷേത്രത്തില്‍ എത്തിയാണ് ഇന്നലെ ഓസീസ് ടീം ദലൈലാമയെ സന്ദര്‍ശിച്ചത്.
അത്യധികം മാനസീക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരു മത്സരത്തിന് മുമ്പ് ഒരല്‍പ്പം മനസ്സമാധാനം തേടിയാണ് താന്‍ ദലൈലാമയെ സന്ദര്‍ശിച്ചതെന്ന് ഓസീസ് നായകന് വ്യക്തമാക്കി. ദലൈലാമയുമായി മൂക്കുരസുന്ന ചിത്രം ഇന്നലെ സ്റ്റീവ് സ്മിത്ത് സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു. ധര്‍മ്മശാലയിലെ ക്ഷേത്രത്തിലെ സന്ദര്‍ശനവും ദലൈലാമയുടെ പ്രഭാഷണവുമെല്ലാം ഒരു അസുലഭ ഭാഗ്യമായിരുന്നു എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിനൊപ്പം സ്മിത്ത് കുറിച്ചത്.
പരമ്പര ഇതുവരെ 1-1 എന്ന നിലയിലാണ് നില്‍ക്കുന്നത്. പരമ്പരയില്‍ 74.20 എന്ന ശരാശരിയില്‍ രണ്ടു സെഞ്ച്വറി ഉള്‍പ്പെടെ 371 റണ്‍സെടുത്ത സ്മിത്ത് റണ്‍ വേട്ടക്കാരില്‍ മുന്നിലുണ്ട്. എന്നാല്‍ കളത്തിന് പുറത്ത് ആദ്യ ടെസ്റ്റ് മുതല്‍ സ്മിത്ത് വന്‍ വിമര്‍ശനമാണ് ഏറ്റു വാങ്ങുന്നത്. ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമിലേക്ക ഉപദേശം തേടിയതും എല്ബിഡബ്ള്യൂവിന്റെ കാര്യത്തില്‍ റിവ്യൂ ആവശ്യപ്പെട്ടതുമെല്ലാം സ്മിത്തിനെ വിവാദത്തില്‍ കൊണ്ടെത്തിച്ചു. ഇന്ത്യന്‍ നായകന് കോഹ്ലി ബംഗലുരു ടെസ്റ്റില്‍ സ്മിത്തിന്റെ കോപ്രായങ്ങളോട് വഞ്ചകന് എന്ന് വിളിക്കുകയും ചെയ്തു.
മൊത്തത്തില്‍ ഇന്ത്യയുമായുള്ള ഓസീസിന്റെ മത്സരം ഏറെ ചൂടു പിടിച്ചതായി മാറുകയും സ്മിത്തിന്റെ ഉറക്കം തന്നെ നഷ്ടമാക്കി. മൂന്നാം ടെസ്റ്റില്‍ തോല്‍വിയെ മുഖാമുഖം കണ്ടെങ്കിലും അക്ഷോഭ്യരായി ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ് കോമ്പും തീര്‍ത്ത 124 റണ്‍സ് കൂട്ടുകെട്ട് രക്ഷിച്ചെങ്കിലും സമാധാനം പോയ സ്മിത്ത് അത് തേടിയാണ് ദലൈലാമയുടെ അരികില്‍ എത്തിയത്. നല്ല ഉറക്കം കിട്ടാനുള്ള എന്തെങ്കിലും ധ്യാനവിദ്യകള്‍ കിട്ടുമോയെന്ന് സ്മിത്തിന്റെ ചോദ്യത്തിന് അത് തനിക്കറിയില്ല എന്നാണ് ദലൈലാമ മറുപടി പറഞ്ഞതെന്നാണ് ഓസീസ് പത്രം ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.






