തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തത് താല്കാലികമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഡിജിപി ജേക്കബ് തോമസ് നിലവില്‍ അവധിയിലാണ്. അവധി കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയാല്‍ സ്ഥാനം അദ്ദേഹത്തിന് കൈമാറുമെന്നും ഡി.ജി.പി അറിയിച്ചു.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിക്കുന്നതായി അറിയിച്ച് സര്‍ക്കാരിനേ കത്തിലൂടെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്.
നേരത്തെ തന്നോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികരിക്കുകയും ഇനി സര്‍വീസിലേക്ക് തിരിച്ചെത്തില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം ഇന്നലെ നല്‍കിയിരുന്നു. ഇതിന് വിരുദ്ധമാണ് ലോക്നാഥ് ബെഹ്റയുടെ ഇന്നത്തെ പ്രതികരണം.






