ചക്കരക്കല്‍: ഒന്‍പതു വയസുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ മുസ്ലീം മതപണ്ഡിതന് അറസ്റ്റില്‍. വാരം സിദ്ധിഖ് പള്ളിയിലെ മതപണ്ഡിതന് മാണിയൂര്‍ സ്വദേശി ഷറഫുദീന്‍(36) നെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്.
കുറച്ചുനാളുകളായി ഇയാള്‍ കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി വരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടി ഇത് തന്റെ മാതാവിനോട് വെളിപ്പെടുത്തിയത്. ശാരീരികാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ പാലക്കാട്ടേയ്ക്ക് മുങ്ങുകയായിരുന്നു.
ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആദം ഖാന്റെ സഹായത്തോടെയാണ് ചക്കരയ്ക്കല്‍ പോലീസ് ഇയാളെ കുടുക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.






