കൊടുങ്ങല്ലൂര്‍: ബിജെപിയിലെ അഴിമതിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവമോര്‍ച്ച നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അനീഷ് പോണത്തിനാണ് വെട്ടേറ്റത്. അഴിമതിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് തന്നെ വെട്ടിയതെന്ന് ചൂണ്ടിക്കാട്ടി അനീഷ് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകിട്ട് ഒന്‍പത് മണിക്കായിരുന്നു സംഭവം. കെടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നുമിറങ്ങിയപ്പോഴാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മറ്റി അംഗം കൂടിയായ അനീഷിന് വെട്ടേറ്റത്. ക്ഷേത്രത്തിന് സമീപത്തെ ശാഖയില്‍ നിന്നുമെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് അനീഷ് പറഞ്ഞു.






